You are currently viewing രമ്പ.. ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരം… അഴക് കൂടി വരുവാണോ, ഇന്നും എജ്ജാതി ലുക്ക്‌

രമ്പ.. ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരം… അഴക് കൂടി വരുവാണോ, ഇന്നും എജ്ജാതി ലുക്ക്‌

അറിയപ്പെടുന്ന ഒരു ചലച്ചിത്ര അഭിനേത്രിയാണ് രംഭ. 90 കളിലും 2000 കളിലും ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ തരത്തിലുള്ള അഭിനയ വൈഭവം കാഴ്ചവെക്കുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ സിനിമകളിലൂടെയും നേടിയെടുക്കുകയും ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസിക്കപ്പെട്ടത് തന്നെയാണ്.

15 വർഷത്തിലേറെ നീണ്ട താരത്തിന് അഭിനയ ജീവിതത്തിൽ താരം തെലുങ്ക് , തമിഴ്, മലയാളം , കന്നഡ , ഹിന്ദി തുടങ്ങി എട്ട് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാഷകൾക്ക് അതീതമായി താരം ആരാധകരെ നേടിയത് ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥമായി സമീപിക്കുന്നത് കൊണ്ടും ഓരോ വർഷത്തെയും പക്വമായി അവതരിപ്പിക്കുന്നത് കൊണ്ടു ആരാധകർക്ക് ആഴത്തിൽ എത്തിക്കുന്നത് കൊണ്ടുമാണ്.

നടി, സിനിമാ നിർമ്മാതാവ്, ടിവി ജഡ്ജി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.1991 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ വാർഷിക ആഘോഷ പരിപാടിയിൽ അവതരിപ്പിച്ച മാതൃ എന്ന കഥാപാത്രം സംവിധായകൻ ഹരിഹരൻ കാണാനിടയാവുകയും അതിലൂടെ സർഗം എന്ന സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ആണ് ചെയ്തത്.

ത്രീ റോസസ് എന്ന സിനിമയുടെ സഹ നിർമ്മാതാവായ താരം തുടക്കമിട്ടത് 2003 ലായിരുന്നു. മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , കന്നഡ , ഭോജ്പുരി , ബംഗാളി എന്നീ ഭാഷകളിൽ രംഭ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ജനപ്രിയമായ തമിഴ് ടിവി ഷോയായ മാനദ മയിലാടയിലും തെലുങ്ക് ഡാൻസ് ഷോയായ ഡീയിലും വിധികർത്താവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ചലച്ചിത്ര മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തെ ആരാധകർ ഒരുപാടാണ്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. വിവാഹത്തിനു ശേഷം താരം സിനിമ അഭിനയം നിർത്തി വെക്കുകയാണ് ചെയ്തത്. ഇപ്പോൾ ഭർത്താവും മൂന്ന് മക്കൾക്കുമൊപ്പം താരം താമസിക്കുന്നത് torrento യിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply