You are currently viewing ഒന്നിന് പുറകെ ഒന്നായി പെണ്‍കുട്ടികള്‍ പുര നിറഞ്ഞു കവിഞ്ഞു ഒഴുകി പരന്നു നില്‍ക്കുന്ന വീട്; കൃഷ്ണകുമാറിനെക്കുറിച്ച്

ഒന്നിന് പുറകെ ഒന്നായി പെണ്‍കുട്ടികള്‍ പുര നിറഞ്ഞു കവിഞ്ഞു ഒഴുകി പരന്നു നില്‍ക്കുന്ന വീട്; കൃഷ്ണകുമാറിനെക്കുറിച്ച്

ഒന്നിന് പുറകെ ഒന്നായി പെണ്‍കുട്ടികള്‍ പുര നിറഞ്ഞു കവിഞ്ഞു ഒഴുകി പരന്നു നില്‍ക്കുന്ന വീട്; കൃഷ്ണകുമാറിനെക്കുറിച്ച്

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു താര കുടുംബം എപ്പോഴും സജീവ സാന്നിധ്യങ്ങളായി നിൽക്കുന്നുണ്ടെങ്കിൽ അത് നടൻ കൃഷ്ണകുമാറിന്റെ ഫാമിലിയാണ്. പിതാവിനെ പോലെ തന്നെ അഭിനയ മേഖലയിലേക്ക് ചുവടുവെച്ച് രണ്ടു പെൺകുട്ടികൾ. മോഡലിംഗ് രംഗത്ത് തന്റെ കരിയർ ഉറപ്പിച്ച മറ്റൊരു മകൾ. സഹോദരിമാറിൽ മൂന്നുപേരിൽ ആരുടെ കരിയർ ആണ് സ്വീകരിക്കേണ്ടത് എന്ന് ആലോചിച്ച് വളരെ അനുസൃതമായ ഒരു കരിയർ തീരുമാനിക്കും എന്ന ഉറപ്പു നൽകിക്കൊണ്ട് നാലാമത്തെ പെൺകുട്ടി.

നാല് പെൺകുട്ടികളും മാതാവും പിതാവും അടങ്ങുന്ന ഈ മലയാള താര കുടുംബം ആരാധകർക്കിടയിൽ സജീവമാണ്. ഇവരെ കുറിച്ചുള്ള എഴുത്തുകളും മറ്റും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് പുത്തരിയല്ല. ഇപ്പോൾ നിഷ എഴുതിയ കുറിപ്പ് വൈറൽ ആവുകയാണ്. സോഷ്യൽ മീഡിയയിടങ്ങൾ വളരെ പെട്ടെന്നാണ് കുറിപ്പ് വൈറലാവുകയും ഒരുപാട് പേർ വായിക്കുകയും ചെയ്തത്.

കുറുപ്പിന്റെ പൂർണരൂപം :ഒരുപാട് തവണ ഈ പെണ്‍കുട്ടികളെ പറ്റി എഴുതീട്ടുണ്ട് എങ്കിലും ഇതിലെ ഒരേ ഒരു ആണിന്റെ കഥ എന്താണെന്നു ചിന്തിച്ചിട്ടില്ല ഇദ്ദേഹത്തെ നേരിട്ട് പരിചയപ്പെടും വരെ. ഈ പെണ്‍കുട്ടികള്‍ എന്ത് കൊണ്ടാണിങ്ങനെ പൂത്തുലഞ്ഞു പാറി നടക്കുന്നത് എന്നപ്പോ എനിക്ക് മനസിലായി. ഓരോ അഞ്ചു വാക്കിന് അപ്പുറവും ഒരു ചിരിയോടെ മാത്രം സംസാരിക്കുന്ന ഒരാള്. എനിക്ക് ഒരുപാട് സമയമുണ്ട്, എന്റെ മക്കള്‍ വരുമാനം ഉണ്ടാക്കി തുടങ്ങി. അതിപ്പോ ഉണ്ടാക്കാത്തത് ഞാന്‍ മാത്രമേ ഉള്ളൂ. അത് കൊണ്ട് വീട്ടിലെ ഒരു കാര്യവും നോക്കാറില്ല നോക്കേണ്ടി വരാറില്ല. ഇത്രേം സന്തോഷമുള്ള ഒരു സമയം ഇത് വരെ ഉണ്ടായിട്ടുമില്ല. ഇതും പറഞ്ഞു അദ്ദേഹം വീണ്ടും ചിരിച്ചു.

ഒന്നിന് പുറകെ ഒന്നായി പെണ്‍കുട്ടികള്‍ ദ സോ കോള്‍ഡ് പുര നിറഞ്ഞു കവിഞ്ഞു ഒഴുകി പരന്നു നില്‍ക്കുന്ന വീട്. സാധാരണ ഒരു അച്ഛന് സ്വന്തം നെഞ്ച് പോരാതെ അയാലോക്കത്തെ നെഞ്ചും കൂടെ കടം വാങ്ങി വേദനിക്കേണ്ട സാഹചര്യം. ഈ അച്ഛന്‍ മക്കളെ അവരുടെ ജീവിതം ഏല്പിച്ചു, സ്വാതന്ത്ര്യം അനുഭവിച്ചു നടക്കുന്നു. പിന്നെങ്ങനെ ആ പെണ്‍കുട്ടികള്‍ ഇങ്ങനെ ചിരിക്കാതെ ഇരിക്കും. ഇതിലുള്ള പെണ്‍കുട്ടികളെക്കാള്‍ കുണുങ്ങി കൊണ്ട് ആടുന്ന അച്ഛന്റെ വീഡിയോ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്. ആ ഗൃഹനാഥന്‍ പകര്‍ന്ന് കൊടുക്കുന്ന പോസിറ്റിവിറ്റി തന്നെയാണ് ആ പെണ്ണുങ്ങളുടെ ഊര്‍ജം.

ഇനി ഓരോ പെണ്ണിന്റെ വിജയത്തിന് പിന്നിലും ഇങ്ങനെ ഓരോ ആണുങ്ങള്‍ ഉണ്ടാവട്ടെ. ഭര്‍ത്താവും അച്ഛനും കാമുകനും മകനും ഒക്കെ ആയി. അവരെ ഒരു ഭാരമായി കാണാതെ അവര്‍ക്ക് ഭാരം ഏല്പിച്ചു തങ്ങളുടെ ബാക്കി ഉള്ള ജീവിതം കളര്‍ ആക്കാന്‍ നിശ്ചയിച്ചു ഇത് പോലെ ആണുങ്ങളും സ്വാതന്ത്ര്യം രുചിക്കട്ട.

Leave a Reply