You are currently viewing വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല..  വെളിപ്പെടുത്തലുമായി നടി ചാർമി…

വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല.. വെളിപ്പെടുത്തലുമായി നടി ചാർമി…

വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല- പുതിയ വെളിപ്പെടുത്തലുമായി നടി ചാർമി…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മുൻ നടിയുമാണ് ചാർമി കൗർ. 2002-ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിച്ചത്. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ ഇത് താരത്തെ സഹായിച്ചു. തമിഴിൽ ടി.രാജേന്ദറിന്റെ കാതൽ അഴിവാതില്ലൈ എന്ന ചിത്രമായിരുന്നു തരത്തിനെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഇക്കാലത്ത് വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു.

താരം തെലുങ്ക് സിനിമയിലും കുറച്ച് തമിഴ് , മലയാളം , കന്നഡ , ഹിന്ദി സിനിമകളിലും ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാൽപ്പതിലധികം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മാസ്, അനുകോകുന്ദ ഒക റോജു, ലക്ഷ്മി, പൗർണമി, രാഖി തുടങ്ങിയ സിനിമകൾ താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ടവയാണ്. ഓരോ സിനിമകളും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

തുടർന്നുള്ള വർഷങ്ങളിൽ താരം മനോരമ, കാവ്യയുടെ ഡയറി , മംഗള എന്നിവയിൽ അഭിനയിച്ചു. പിന്നീട് അമിതാഭ് ബച്ചനൊപ്പം ബുദ്ദാ… ഹോഗാ ടെറാ ബാപ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തിനൊപ്പം നീകെ മാനസിച്ചാനു എന്ന ചിത്രത്തിലൂടെയാണ് താരതിന്റെ തെലുങ്ക് സിനിമകളിലേക്കുള്ള റീ എൻട്രി ഉണ്ടായത്. ദൊങ്കാല മുത്ത എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. താരം മന്ത്ര എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. അതിന് മികച്ച നടിക്കുള്ള സംസ്ഥാന നന്ദി അവാർഡ് താരം നേടിഎടുക്കുകയും ചെയ്തു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ജ്യോതി ലക്ഷ്മി എന്ന സിനിമ താരം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. “പുരി കണക്ട്‌സിന്റെ” മുഖ്യ സ്ഥാപകനായ തെന്നിന്ത്യൻ സ്റ്റാർ സംവിധായകൻ പുരി ജഗന്നാഥ് സംവിധാനം ചെയ്ത മൂന്ന് സിനിമകളും താരം സഹ-നിർമ്മാതാവാണ്. 2019 മെയ് മാസത്തിൽ, താരം തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് സിനിമാ നിർമ്മാതാവായി തുടരുമെന്ന് പ്രഖ്യാപിച്ചു.

ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്നും ഇപ്പോൾ വിവാഹത്തെ  കുറിച്ചുള്ള യാതൊരു ആലോചനയുമില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. കൂടാതെ ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നും താരം പറഞ്ഞിരിക്കുന്നു. താരത്തിന്റെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഒരുപാട് കമന്റുകൾ താരത്തിന് ലഭിക്കുമെന്നത് ഉറപ്പാണ്.

Leave a Reply