You are currently viewing അന്ന് ആ സൂപ്പർ നടൻ തന്നോട് ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലമായി നടി രാകുൽ പ്രീത്

അന്ന് ആ സൂപ്പർ നടൻ തന്നോട് ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലമായി നടി രാകുൽ പ്രീത്

അന്ന് ആ സൂപ്പർ നടൻ തന്നോട് ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലമായി നടി രാകുൽ പ്രീത്

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് രാകുൽ പ്രീത് സിംഗ്.
പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധകൻ എന്ന താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരത്തെ പ്രേക്ഷകർ കണ്ടു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു.

കോളേജിൽ പഠിക്കുമ്പോൾ തന്നെ 18-ാം വയസ്സിൽ മോഡലിംഗിൽ താരം തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പീപ്പിൾസ് ചോയ്‌സ് മിസ് ഇന്ത്യ ടൈംസ് കൂടാതെ, പാന്റലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ടാലന്റഡ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, ഫെമിന മിസ് ബ്യൂട്ടിഫുൾ ഐസ് എന്നിങ്ങനെ നാല് സബ്‌ടൈറ്റിൽ മത്സരത്തിൽ താരം മികച്ച സ്ഥാനങ്ങൾ നേടി.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. വെങ്കടാദ്രി എക്‌സ്പ്രസ്, യാരിയാൻ, ലൗക്യം, പണ്ഡഗ ചെസ്കോ, സറൈനോട് , ധ്രുവ , രാരണ്ടോയ് വേദുക ചുദം, സ്പൈഡർ , ജയ ജാനകി നായക , തീരൻ അധികാരം ഒന്ദ്രു , ദേ പ്യാർ ദേ, അറ്റാക്ക്, റൺവേ 34 തുടങ്ങിയവ താരം അഭിനയിതിൽ ശ്രദ്ധേയമായ സിനിമകൾ ആണ്. മർജാവാൻ എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

അയാളൻ, സ്ലൈസ്-ഓഫ്-ലൈഫ് കോമഡി താങ്ക് ഗോഡ് , ഡോക്ടർ ജി, സോഷ്യൽ ഫാമിലി എന്റർടെയ്‌നർ ഛത്രിവാലി, ലേഡീസ് നൈറ്റ് സിനിമകളാണ് ഇനി പുറത്തു വരാനിരിക്കുന്നത്. വീഡിയോ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സഹ താരങ്ങൾക്ക് രാകുലിനോട് ക്രഷ് തോന്നിയിട്ടുണ്ടോ അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

ആ നടൻ തന്നോട് വളരെ മാന്യമായ രീതിയിലായിരുന്നു പ്രണയാഭ്യർഥന നടത്തിയതെന്നും എന്നാൽ തനിക്ക് അതിൽ താൽപര്യം തോന്നിയില്ല എന്നുമാണ് താരം പറയുന്നത്. പിന്നീട് അയാൾ വരുമ്പോൾ താൻ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിവാകാറാണ് പതിവെന്നും ഇക്കാര്യം താൻ സുഹൃത്തിനോട് പറഞ്ഞിരുന്നെന്നും താരം വ്യക്തമാക്കി. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്ന താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകുന്നത് പതിവായിരിക്കുകയാണ്.

Leave a Reply