You are currently viewing എക്സ്പോസ് ചെയ്തത് കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു… പലതിനെയും ഡീൽ ചെയ്യാൻ പഠിച്ചു… പ്രിയ വാര്യർ

എക്സ്പോസ് ചെയ്തത് കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു… പലതിനെയും ഡീൽ ചെയ്യാൻ പഠിച്ചു… പ്രിയ വാര്യർ

എക്സ്പോസ് ചെയ്തത് കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു… പലതിനെയും ഡീൽ ചെയ്യാൻ പഠിച്ചു… പ്രിയ വാര്യർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്.

അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്.

2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. മികച്ച അഭിനയ വൈഭവം ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർkk8ടയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു.

അതിനോടൊപ്പം ഗാനആലാപന രംഗത്തും താരം കയ്യൊപ്പ് ചാർത്തി. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും അതിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തതിലൂടെ മാത്രം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി എന്ന് തുറന്നു പറഞ്ഞ ഒരു അഭിമുഖം ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. നെഗറ്റീവ് കമന്റുകൾ ഒരുപാട് ദിവസേന കേൾക്കുന്നുണ്ട്. അതിനെയെല്ലാം ഡീൽ ചെയ്യാൻ പഠിച്ചു എന്നും ഇതെല്ലാം എക്സ്പോസ് ചെയ്തത് കൊണ്ട് മാത്രം ഉണ്ടായതാണ് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടന്നാണ് ഇന്റർവ്യൂ വൈറൽ ആയത്.

Leave a Reply