You are currently viewing യോഗ ചെയ്യുന്ന രാകുൽ പ്രീതിന്റെ വീഡിയോ വൈറലാകുന്നു.. ഈ സൗന്ദര്യ രഹസ്യത്തിന് കഠിനമായ യോഗയും വർക്ക്‌ ഔട്ടും

യോഗ ചെയ്യുന്ന രാകുൽ പ്രീതിന്റെ വീഡിയോ വൈറലാകുന്നു.. ഈ സൗന്ദര്യ രഹസ്യത്തിന് കഠിനമായ യോഗയും വർക്ക്‌ ഔട്ടും

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് രാകുൽ പ്രീത് സിംഗ്.
പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ 18-ാം വയസ്സിൽ മോഡലിംഗിൽ താരം തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

പീപ്പിൾസ് ചോയ്‌സ് മിസ് ഇന്ത്യ ടൈംസ് കൂടാതെ, പാന്റലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ടാലന്റഡ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, ഫെമിന മിസ് ബ്യൂട്ടിഫുൾ ഐസ് എന്നിങ്ങനെ നാല് സബ്‌ടൈറ്റിൽ മത്സരത്തിൽ താരം മികച്ച സ്ഥാനങ്ങൾ നേടി. ബിരുദം പൂർത്തിയാക്കി 2011 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരിക്കുന്നതിന് മുമ്പ് സിനിമയിലെ അഭിനയത്തിന് താരം പ്രശംസ നേടിയിട്ടുണ്ട്.

2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ തരാം ഭാഗവാക്കായി. വെങ്കടാദ്രി എക്‌സ്പ്രസ്, യാരിയാൻ, ലൗക്യം, പണ്ഡഗ ചെസ്കോ, സറൈനോട് , ധ്രുവ , രാരണ്ടോയ് വേദുക ചുദം, സ്പൈഡർ , ജയ ജാനകി നായക , തീരൻ അധികാരം ഒന്ദ്രു , ദേ പ്യാർ ദേ, അറ്റാക്ക്, റൺവേ 34 തുടങ്ങിയവ താരം അഭിനയിതിൽ ശ്രദ്ധേയമായ സിനിമകൾ ആണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധകൻ എന്ന താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിളും താരത്തിന് തിളക്കമേറെയാണ്. ദൗല കുവാൻ ആർമി പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ താരം പിന്നീട് ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് ഗണിത ശാസ്ത്രവും പഠിച്ചിട്ടുണ്ട്.

വിജിലന്റ് ആക്ഷൻ ചിത്രം ഇന്ത്യൻ 2 , സയൻസ് ഫിക്ഷൻ ചിത്രം അയാളൻ, ഇന്ദ്ര കുമാറിന്റെ സ്ലൈസ്-ഓഫ്-ലൈഫ് കോമഡി താങ്ക് ഗോഡ് , ഡോക്ടർ ജി, തേജസ് പ്രഭ വിജയ് ദിയോസ്‌കർ സംവിധാനം ചെയ്യുന്ന സോഷ്യൽ ഫാമിലി എന്റർടെയ്‌നർ ഛത്രിവാലി, ലേഡീസ് നൈറ്റ് സിനിമകളാണ് ഇനി താരത്തിന്റെതായി പുറത്തു വരാനിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന് കിടിലൻ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. യോഗ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആരാധകർ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply