You are currently viewing യോഗ ടൈം വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്… എജ്ജാതി ഫ്ലെക്സിബിലിറ്റി എന്ന് ആരാധകർ

യോഗ ടൈം വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്… എജ്ജാതി ഫ്ലെക്സിബിലിറ്റി എന്ന് ആരാധകർ

യോഗ ടൈം ഫോട്ടോകൾ പങ്കുവെച്ച് കീർത്തി സുരേഷ്… ഫോട്ടോകൾ കാണാം

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുകയും ചെയ്ത താരമാണ് കീർത്തി സുരേഷ്. തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് താരം. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്.

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. 2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്തിരുന്നത്. റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത ശാലീന സുന്ദരിയായി നാടൻ വേഷങ്ങളിലും എല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം യോഗ ചെയ്യുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. താരം ഫിറ്റ് ആണ് എന്നാണ് താരത്തിന്റെ ഫോട്ടോകൾക്ക് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് മികച്ച അഭിപ്രായങ്ങളോട് കൂടെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Leave a Reply