You are currently viewing നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയതാരം അഭിരാമി

നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയതാരം അഭിരാമി

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും അഭിനയിച്ച സിനിമകളിലും ഭാഷകളിലും ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരവുമാണ് അഭിരാമി. 1994 മുതൽ താരം സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ അവതരണ മേഖലയിലും സജീവമായി നിലകൊള്ളുന്നു. ഇതിനിടയിൽ 2004 മുതൽ ഒരു 10 വർഷത്തെ ഇടവേള താരം എടുക്കുകയും ചെയ്തിരുന്നു. എങ്കിലും ഇപ്പോൾ മേഖലയിൽ പൂർവാധികം തെളിമയോടെ താരം സജീവമാണ്.

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും താരം പ്രശസ്തയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന പരിപാടി താരം ആങ്കറിങ് ചെയ്തിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമ കഥാ പുരുഷൻ ആണ്. അക്ഷയ പാത്രം എന്ന സീരിയലിലും ഒരു ശ്രദ്ധേയമായ വേഷം താരത്തിന് ഉണ്ടായിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു. മലയാളത്തിലും ഇതര ഭാഷകളിലുമായി ശ്രദ്ധേയമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും മുൻനിര നായകന്മാരുടെ സിനിമകളെല്ലാം താരത്തിന് അഭിനയിക്കാനും മികച്ച അഭിപ്രായങ്ങൾ നേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

അഭിനയ മേഖലയിൽ മികവ് തെളിയിച്ചതു പോലെ തന്നെ പഠന മേഖലയിലും താരം ഒരുപാട് കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം ഡിഗ്രി നേടിയിരിക്കുന്നത്. 2004 അമേരിക്കയിൽ ജോലി കിട്ടിയതിനെ തുടർന്നാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. താരം ഒരു തിരിച്ചു വരവ് നടത്തിയത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഡോക്ടർ നളിനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. തനിക്ക് നിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും പക്ഷേ അത് ഒരിക്കലും സിനിമയിൽ നിന്നല്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്. നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട് എന്നും ഇന്ത്യന്‍ സ്‌പെക്ട്രം വച്ച് നോക്കുമ്പോള്‍ ഞാന് കുറച്ച് ഫെയര്‍ ആയിട്ടുള്ള ആളാകാം. പക്ഷെ ഞാന്‍ പതിനേഴ് വര്‍ഷം അമേരിക്കയിലായിരുന്നു. അവിടെ ഞാന്‍ ഇരുണ്ട നിറമുള്ള ആളാണ്. അതിന്റെ പേരില്‍ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.

വ്യക്തിപരമായൊരു അനുഭവമായിരുന്നു എന്നും വണ്‍ ഓണ്‍ വണ്‍ ഇന്ററാക്ഷനായിരുന്നു ഇതെന്നും താരം പറയുന്നു. അവരുടെ മനസിലിരുപ്പ് ഇങ്ങനെയാണ് എന്ന് മനസിലായപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്നാണ് ഈ വിഷയത്തിൽ താരം അഭിമുഖത്തിൽ വിശദീകരിച്ചത്. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്കും ഇതര സിനിമ പ്രേമികൾക്കും ഇടയിൽ ഒരുപാട് ആരാധകർ ഉള്ള താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യമായത്.

Leave a Reply