You are currently viewing വെള്ളയിൽ എല്ലാമുണ്ട്!! വെള്ള ഡ്രെസ്സിൽ മാലാഖയായി അതിഥി രവി. ക്യൂട്ട് ഫോട്ടോകൾ കാണാം.

വെള്ളയിൽ എല്ലാമുണ്ട്!! വെള്ള ഡ്രെസ്സിൽ മാലാഖയായി അതിഥി രവി. ക്യൂട്ട് ഫോട്ടോകൾ കാണാം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അതിഥി രവി. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഒരു തമിഴ് സിനിമയിലും അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ വേഷങ്ങൾ ചെയ്തിട്ടില്ല എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ തന്റേതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു.

സിനിമക്ക് പുറമെ മ്യൂസിക് ആൽബംകളിലും ഷോർട്ട് സിനിമകളിലും അഭിനയിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്തേക്ക് കടന്നുവരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്തായിരുന്നു താരം ശോഭിച്ചു നിന്നത്. അവിടെനിന്ന് 2014 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് താരത്തെ തേടി ഒരുപാട് അവസരങ്ങൾ വന്നെത്തി. പ്രധാന നായിക വേഷത്തിലും ഒരുപാട് സിനിമകൾ താരം ചെയ്തു.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്യൂട്ട് ലുക്കിലുള്ള താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യൺ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. വെള്ള ഡ്രസ്സിൽ ക്യൂട്ട് ലുക്കിൽ ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ആരിഫ് എ കെ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയെടുത്തത്.

2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് അനൂപ് മേനോൻ ഭാവന എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിൽ സപ്പോർട്ട് റോളിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിവേയർ ഓഫ് ഡോഗ്സ്, കോഹിനൂർ എന്ന സിനിമകളിലും താരം അഭിനയിച്ചു. അലമാര എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

2015 ൽ എ എൽ വിജയ് സംവിധാനം ചെയ്തു വിക്രം പ്രഭു കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ ഇതു എന്ന മായം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴ് ൽ അരങ്ങേറിയത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം വേഷം ചെയ്തു. പത്താം വളവ്, 12ത് മാൻ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.

Leave a Reply