You are currently viewing അവള്‍ എന്നെ കറുത്തവളെന്ന് വിളിച്ചു, അത് എന്നെ എത്തിച്ചത് ലക്ഷ്യത്തിലേക്ക്… പ്രിയങ്ക ചോപ്രയുടെ വാക്കുകൾ…

അവള്‍ എന്നെ കറുത്തവളെന്ന് വിളിച്ചു, അത് എന്നെ എത്തിച്ചത് ലക്ഷ്യത്തിലേക്ക്… പ്രിയങ്ക ചോപ്രയുടെ വാക്കുകൾ…

അവള്‍ എന്നെ കറുത്തവളെന്ന് വിളിച്ചു, അത് എന്നെ എത്തിച്ചത് ലക്ഷ്യത്തിലേക്ക്… പ്രിയങ്ക ചോപ്രയുടെ വാക്കുകള്‍

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യവുമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്.

വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് വളരെ പെട്ടെന്ന് താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിയുകയും ചെയ്തു. ഇപ്പോഴും വളരെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ താരം സ്ഥിരം ആകുന്നത്.

എന്നിരുന്നാലും രണ്ടായിരത്തിൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. ഇപ്പോൾ അതിലേക്ക് താരം എത്തിയതിനെ കുറിച്ചാണ് താരം തന്റെ അൺഫിനിഷഡ് എന്ന ആത്മ കഥയിൽ എഴുതിയിരിക്കുന്നത്. 2021ലാണ് ആതമകഥയായ ‘അണ്‍ഫിനിഷിഡ്’ പുറത്തിറങ്ങിയത്. ജീവിതത്തിൽ നേരിട്ട് ഒരുപാട് ബുദ്ധിമുട്ടിയ സംഭവങ്ങൾ താരം ബുക്കിൽ പരാമർശിക്കുന്നുണ്ട്.

ഒരു കുറ്റപ്പെടുത്തല്‍ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചെന്ന് പുസ്തകത്തിൽ താരം പറഞ്ഞിട്ടുണ്ട്. താരംയു.എസിലെ സ്‌ക്കുളില്‍ പഠിക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ് അതിന് ആധാരമാക്കി താരം പറയുന്നത്. സഹപാഠിയാലൊരാള്‍ തന്നെ കറുത്തവളെന്ന് വിളിച്ച് കളിയാക്കി എന്നും നീ വന്ന നാട്ടിലേക്ക് തന്നെ തിരിച്ചു പോ, നീ ഇവിടെ നില്‍ക്കണ്ടെന്ന് തന്നോട് പറയുകയും വലിയ വിഷമത്തോടെ ഞാൻ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങി എന്നുമാണ് താരം പറയുന്നത്. അങ്ങനെ നാട്ടിലെത്തിയ എന്നെ തേടി എത്തിയത് മിസ് ഇന്ത്യയെന്ന കിരീടമായിരുന്നെന്നാണ് പുസ്തകത്തിൽ താരം വ്യക്തമാക്കിയത്.

ഞാനറിയാതെ അമ്മ മത്സരത്തിലേക്ക് ഫോട്ടോകൾ അയക്കുകയും പ്രതീക്ഷിതമായി മിസ്സ് ഇന്ത്യ പട്ടം ചൂടിയതും വലിയ അത്ഭുതത്തോടെയും അതിശയത്തോടെയും ആണ് താരം പുസ്തകത്തിൽ വരച്ചിടുന്നത്. എന്റെ വ്യക്തിത്വവും ഞാന്‍ സംസാരിക്കുന്ന രീതിയും എന്റെ ആത്മവിശ്വാസവുമാണ് ആ കിരീടത്തെ എന്നിലേക്ക് എത്തിച്ചതെന്നും പുസ്തകത്തിൽ താരം എഴുതിയിട്ടുണ്ട്. ആ കുറ്റപ്പെടുത്തല്‍ നടിയെ എത്തിച്ചത് തന്റെ ലക്ഷ്യ സ്ഥാനത്തിലത്തിക്കാണെന്ന് താരം ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.

Leave a Reply