You are currently viewing നിത്യ മേനോനും ഹണി റോസും മുന്നിലൂടെ കടന്നുപോയാൽ എന്ത് ചെയ്യും; ധ്യാൻ ശ്രീനിവാസന്റെ ഉത്തരം കെട്ട് ചിരിച്ച് ഒരുവഴിക്കായി അവതാരക..

നിത്യ മേനോനും ഹണി റോസും മുന്നിലൂടെ കടന്നുപോയാൽ എന്ത് ചെയ്യും; ധ്യാൻ ശ്രീനിവാസന്റെ ഉത്തരം കെട്ട് ചിരിച്ച് ഒരുവഴിക്കായി അവതാരക..

നിത്യ മേനോനും ഹണി റോസും മുന്നിലൂടെ കടന്നുപോയാൽ എന്തുതോന്നും; ധ്യാൻ ശ്രീനിവാസനോട് അവതാരക; വിമർശിച്ച് സോഷ്യൽമീഡിയ

സിനിമ പാരമ്പര്യമുള്ള കടുംബത്തിൽ നിന്ന് കടന്നുവന്നു പിന്നീട് തന്റെ അഭിനയം മികവുകൊണ്ട് കഴിവുകൊണ്ടും മലയാള സിനിമയിൽ നിലയുറച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീനിവാസന്റെ മകനും, നടനും സംവിധായകനും ഗായകനും കൂടിയായ വിനീത് ശ്രീനിവാസന്റെ സഹോദരനും കൂടിയാണ് ധ്യാൻ ശ്രീനിവാസൻ.

സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ തിര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

കേന്ദ്ര കഥാപാത്രമായി ഈയടുത്ത് ഒരുപാട് സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മലയാളികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവ സാന്നിധ്യം എന്നത് തന്നെയാണ് ധ്യാൻ ശ്രിണിവാസൻ ഇത്രയധികം ആരാധകരെ നേടിയെടുക്കാനുള്ള പ്രധാന കാരണം. ധ്യാൻ ശ്രിണിവാസന്റെ പഴയകാല ഒരു ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

നവ്യ നായർ മായുള്ള തന്റെ പ്രണയമൊക്കെ ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂവിൽ തുറന്നുപറയുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിൽ വളരെ രസകരമായി അവതാരകയോട് ഉത്തരങ്ങൾ പറഞ്ഞുകൊണ്ട്, പ്രേക്ഷകരെ ചിരിപ്പിക്കുന്ന രൂപത്തിൽ നർമ്മം കലർന്ന ഉത്തരങ്ങൾ നൽകിയി ധ്യാൻ ശ്രീനവാസൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ഇപ്പോൾ ഇത്തരത്തിലുള്ള ധ്യാൻ ശ്രീനിവാസന്റെ പുതിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ചില രസകരമായ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അവതാരകയുടെ ചോദ്യത്തിന് വളരെ കൃത്യമായി തന്നെ ധ്യാൻ ശ്രീനിവാസ് മറുപടി നൽകുകയും ചെയ്തു.

മലയാള സിനിമയിലെ പ്രമുഖ നടി നടന്മാർ മുമ്പിൽ പാസ് ചെയ്തു പോവുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നായിരുന്നു അവതാരകയുടെ ചോദ്യം. ധ്യാൻ ശ്രീനിവാസൻ സോഹൻ സിനുലാൽ എന്നിവരായിരുന്നു അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്. ആദ്യമായി ബേസിൽ ജോസഫ് മുമ്പിൽ കടന്നു പോവുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നായിരുന്നു ചോദ്യം.

“അങ്ങനെയങ്ങ് പോയിക്കോട്ടെ” എന്നായിരുന്നു മറുപടി. അടുത്തതായി “അജു വർഗീസ്.” എന്ന് ചോദിച്ചപ്പോൾ ആണുങ്ങളുടെ കാര്യം വിട് പെണ്ണുങ്ങളുടെ കാര്യം ചോദിക്കണമെന്ന് പറയുകയുണ്ടായി. അപ്പോഴാണ് നിത്യ മേനോന്റെ പേര് ചോദിച്ചത്. നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് ഞാൻ പറയുമായിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ ഉത്തരം നൽകി.

നവ്യ നായർ ചോദിച്ചപ്പോൾ വേഗം പാസ് ചെയ്ത് പോയിക്കോളൂ എന്ന് പറയുമെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. പിന്നീടാണ് ഹണി റോസിനെ കുറിച്ച് അവതാരക ചോദിക്കുന്നത്. ആ സമയത്ത് ചിരിച്ചുകൊണ്ട് ധ്യാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “നിങ്ങൾ അവിടെ നിന്നോളൂ ഞാൻ പാസ് ചെയ്തു പൊയ്ക്കോളാം” എന്ന് ഞാൻ പറയുമെന്ന് ധ്യാൻ ശ്രീനിവാസൻ രസകരമായി ചിരിച്ചുകൊണ്ട് മറുപടി നൽകുകയുണ്ടായി.

Leave a Reply