You are currently viewing ശരീരത്തിൽ വന്ന മാറ്റങ്ങൾ കാരണം പലരും വയസ്സിന്റെ പേരിൽ കുറ്റപ്പെടുത്തി… അനുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര

ശരീരത്തിൽ വന്ന മാറ്റങ്ങൾ കാരണം പലരും വയസ്സിന്റെ പേരിൽ കുറ്റപ്പെടുത്തി… അനുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു . രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. ലോകപ്രശസ്ത ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 100 സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. അതേപോലെ ഫോബ്സ് മാഗസിൻ ലോകത്തിലെ 100 പവർഫുൾ സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെല്ലാമപ്പുറം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ലോകോത്തര അവാർഡ് ദാന ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന രൂപത്തിൽ കിടിലൻ വേഷ വിധാനത്തിൽ താരം സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാൽ സുന്ദരിയായി കാണപ്പെടുന്ന താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശരീരത്തിൽ മാറ്റങ്ങൾ വന്നപ്പോൾ വയസ്സായി എന്ന് ഒരുപാട് നെഗറ്റീവ് കമന്റുകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ശരീരഭാരം കൂടിയതിന്റെ പേരിൽ ഒരുപാട് മോശപ്പെട്ട വാക്കുകളും അധിക്ഷേപങ്ങളും തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗമായത്.

Leave a Reply