You are currently viewing നമ്മുടെ പ്രിയാ വാര്യർ തന്നെയാണോ?.. ഇഴുകി ചേർന്ന് പ്രിയ വാര്യരും ഖാലിദും; 4 ഇയേഴ്സിലെ പുതിയ ഗാനം കാണാം

നമ്മുടെ പ്രിയാ വാര്യർ തന്നെയാണോ?.. ഇഴുകി ചേർന്ന് പ്രിയ വാര്യരും ഖാലിദും; 4 ഇയേഴ്സിലെ പുതിയ ഗാനം കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് ഫോർ ഇയർസ്. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ ഇന്ത്യയിൽ ഒട്ടാകെ തരംഗമായി മാറിയ പ്രിയ പ്രകാശ് വാരിയർ എന്ന നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഫോർ ഇയേഴ്സ് എന്ന സിനിമ കൂടുതൽ ശ്രദ്ധേയമാകാൻ കാരണം. കാരണം അഡാർ ലവ് എന്ന സിനിമയ്ക്ക് ശേഷം താരം മലയാളത്തിൽ അഭിനയിച്ചിട്ടില്ല എന്നതാണ്.

പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതിലെ ഒരു ഗാനത്തിൽ കണ്ണുരുക്കി കാണിച്ചുകൊണ്ടാണ് പ്രിയ പ്രകാശ് വാര്യർ എന്ന നടി ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. ആഗോളതലത്തിൽ വരെ ശ്രദ്ധേയമാകുന്ന തരത്തിൽ ആയിരുന്നു താരത്തിന്റെ വളർച്ച. പക്ഷേ പിന്നീടങ്ങോട്ട് ഒരുപാട് പരിഹാസങ്ങളും താരം നേരിടേണ്ടി വന്നു.

പിന്നീട് താരം തെലുങ്ക് സിനിമയിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ അഭിനയിച്ചിട്ടില്ല എന്നതാണ് വാസ്തവം. നീണ്ട നാല് വർഷത്തിനുശേഷം താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിനിമ ഇപ്പോൾ തിയേറ്ററുകളിൽ മികച്ച കൈയ്യടിയാണ് നേടിക്കൊണ്ടിരുന്നത്. സിനിമ കണ്ട് താരം തന്നെ കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

കഴിഞ്ഞദിവസം ഈ സിനിമയുടെ പുതിയ ഗാനം യൂട്യൂബിൽ പുറത്തിറങ്ങുകയുണ്ടായി. വലിയ രീതിയിൽ ശ്രദ്ധ നേടി കൊണ്ടാണ് ഗാനം പുറത്തിറങ്ങിയത്. ഇതിനകം ലക്ഷക്കണക്കിന് പേര് വീഡിയോ കണ്ടു കഴിഞ്ഞു. ‘പറന്നേ പോകുന്നേ’ എന്ന ഗാനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. സോണി മ്യൂസിക് സൗത്ത് ആണ് കഴിഞ്ഞദിവസം ഗാനം പുറത്തിറക്കിയത്. ശങ്കർ ശർമയാണ് മ്യൂസിക് നൽകിയിരിക്കുന്നത്.

ഗാനം യൂട്യൂബിൽ തരംഗമാകാനുള്ള പ്രധാന കാരണം ഇതിലെ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സർജനോ ഖാലിധും, പ്രിയ പ്രകാശ് വാര്യർ തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ തന്നെയാണ്. പരസ്പരം ഉഴുകി ചേർന്ന് കിടിലൻ റൊമാന്റിക് മൂഡിലാണ് ഗാനം പുറത്തിറങ്ങിയത്. ഇവർ തമ്മിലുള്ള കെമിസ്ട്രി മികച്ച രീതിയിൽ ക്യാമറക്ക് മുന്നിൽ കൊണ്ടുവരാനും സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

Leave a Reply