You are currently viewing കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രമാണ് ഞാനും ധരിക്കുന്നത്, വസ്ത്രം കണ്ട് എന്നെ വിലയിരുത്തരുത്, എന്നായിരുന്നു വിമർശകർക്ക് സോന മറുപടി നൽകിയത്.

കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രമാണ് ഞാനും ധരിക്കുന്നത്, വസ്ത്രം കണ്ട് എന്നെ വിലയിരുത്തരുത്, എന്നായിരുന്നു വിമർശകർക്ക് സോന മറുപടി നൽകിയത്.

കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രമാണ് ഞാനും ധരിക്കുന്നത്, വസ്ത്രം കണ്ട് എന്നെ വിലയിരുത്തരുത്, എന്നായിരുന്നു വിമർശകർക്ക് സോന മറുപടി നൽകിയത്.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും സംരംഭകയും ചലച്ചിത്ര നിർമ്മാതാവുമാണ് സോന ഹൈഡൻ. 2002-ൽ താരത്തെ മിസ് സൗത്ത് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. അത്രത്തോളം മികച്ചത്തും മോഹിപ്പിക്കുന്നതുമായ സൗന്ദര്യം താരത്തിനുണ്ട്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് താരം ജനിച്ചത് . താരത്തിന്റെ അച്ഛൻ ആംഗ്ലോ ഇന്ത്യക്കാരനും അമ്മ തമിഴനുമാണ്. ചെന്നൈയിലെ ലുസാറസ് റോഡ് കോൺവെന്റ് സ്‌കൂളിലാണ് താരം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ താരം ബിരുദവും പൂർത്തിയാക്കി. പിന്നീട്, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ & ഡിസൈനിംഗ് മാർക്കറ്റിംഗ് അഡ്വാൻസ്ഡ് ഡിപ്ലോമയും താരം പൂർത്തിയാക്കി. താരത്തിന് രണ്ട് സഹോദരങ്ങളുണ്ട്, ഇരുവരും തരത്തേക്കാൾ ഇളയവരാണ്. താരത്തിന് കൊളംബിയയിൽ ഒരു പ്രൊഡക്ഷൻ ഹൗസും ലോകമെമ്പാടുമുള്ള UNIQ എന്ന പേരിൽ നിരവധി ഫാഷൻ സ്റ്റോറുകളും ഉണ്ട്.

മോഹൻലാലിന് ഒപ്പമുള്ള താണ്ഡവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരെ ആ ഒരു സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രതാപ് പോത്തനും താരവും അഭിനയിച്ച ജയേഷ് മൈനാഗപ്പള്ളിയുടെ പച്ചമാങ്ങയിലെ അഭിനയത്തെയും വേഷങ്ങളെയും കുറിച്ച് ഒരുപാട് വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ചിത്രം റിലീസായി ഒരുപാട് ശ്രദ്ധയൊന്നും ലഭിച്ചിട്ടില്ല എങ്കിലും അതിന്റെ ട്രൈലെർ ട്രൈലർ പുറത്തിറങ്ങിയപ്പോൾ മുതൽ താരത്തിനെതിരെ ഒരുപാട് വിമർശനങ്ങളാണ് ഉണ്ടായത്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ആരോപണങ്ങൾ പറയുകയും ചെയ്തത്.

എന്നാൽ ഇപ്പോൾ ഇതിനെതിരെ താരം നടത്തിയ പ്രതികരണമാണ് ജനശ്രദ്ധ നേടുന്നത്. വേഷ വിധാനം നോക്കി കഥാപാത്രത്തെ വിലയിരുത്തരുതെന്നും സിനിമയ്‌ക്കെതിരെ അനാവശ്യ പ്രചരണങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും താരം വ്യക്തമാക്കി.എന്തായാലും താരത്തിന്റെ പ്രതികരണങ്ങളും വാക്കുകളും വളരെ പെട്ടെന്ന് ആരാധകർ സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply