You are currently viewing പ്രയാഗയുടെ ഏതു ഹെയർ സ്റ്റൈൽ ആണ് നിങ്ങൾക്കിഷ്ടായത്… പുത്തൻ ഹെയർ സ്റ്റൈലുമായി താരം..

പ്രയാഗയുടെ ഏതു ഹെയർ സ്റ്റൈൽ ആണ് നിങ്ങൾക്കിഷ്ടായത്… പുത്തൻ ഹെയർ സ്റ്റൈലുമായി താരം..

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്. താരം ജനപ്രിയതാരം ആയി മാറുന്നത്. കിടക്കുന്ന വരെയും മികച്ച അഭിപ്രായങ്ങളോ താരം രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

കഴിഞ്ഞ കുറച്ചു സമയങ്ങളിലായി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത് താരത്തിനെതിരെ വലിയ വിമർശനമാണ്. ഹെയർ സ്റ്റൈലിൽ വരുത്തിയ മാറ്റങ്ങളാണ് താരത്തിനെതിരെ കടുത്ത വിമർശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. കാണാന്‍ അത്രയും ഭംഗിയുള്ള നല്ലൊരു സുന്ദരി കൊച്ച്‌ ഇങ്ങനൊരു കോലം കെട്ടിയത് സഹിക്കാന്‍ പറ്റുന്നില്ല എന്ന അർത്ഥത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ആ സമയത്തെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിന്നത്.

ഇപ്പോൾ താരം ഹെയർ സ്റ്റൈൽ ചേഞ്ച്‌ ചെയ്തിരിക്കുകയാണ്. പുതിയ ഹെയർ സ്റ്റൈലിന്റെ പേര് എന്താണെന്ന് ചോദിച്ചു പിന്നാലെ കൂടിയ ആരാധകർ പകർത്തിയ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പുതിയ ഹെയർ കട്ട്‌ ന്റെ പേര് ബസ് കട്ട് എന്നാണെന്നു താരം പറയുന്നത് വിഡിയോയിൽ കാണാം. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പുതിയ സ്റ്റൈലിനെയും വിഡിയോയെയും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply