You are currently viewing പൂളിൽ ഹോട്ടായി താരപുത്രി…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

പൂളിൽ ഹോട്ടായി താരപുത്രി…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ തമിഴ് , ഹിന്ദി സിനിമകളിലും താരം പാട്ടുകൾ പാടിയിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദർ എന്ന മലയാള സിനിമയിൽ പാടിയ “കോ കോ കോഴി” എന്ന ഗാനമായിരുന്നു താരത്തിന്റെ ആദ്യത്തേത്. ഹെലന്‍, അടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇതിനോടകം പ്രാര്‍ത്ഥന പാട്ടുപാടിക്കഴിഞ്ഞു.

അഭിനേതാക്കളായ ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകളാണ് താരം. സിനിമ പാരമ്പര്യം ഉള്ള കുടുംബമാണെങ്കിലും താരം അഭിനയം മേഖലയിലേക്കാൾ കൂടുതൽ ഗാനാലാപന രംഗത്താണ് പ്രശോഭിക്കുന്നത്. അമ്മയും അച്ഛനും അനിയത്തി നക്ഷത്രയും അഭിനയത്തിലാണ് മാറ്റുരയ്ക്കുന്നത് എങ്കില്‍, പ്രാര്‍ത്ഥനയുടെ ലോകം പാട്ടാണ്.

ശബ്ദ മാധുര്യം കൊണ്ടാണ് ഇപ്പോൾ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഇനിയും ഒരുപാട് ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും താരത്തിന് പ്രേക്ഷകരുടെയും സ്ഥിര സാന്നിധ്യം ആകാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെറും പാട്ട് കൊണ്ട് മാത്രമല്ല താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

താരപുത്രിയുടെ ഹെയര്‍ സ്റ്റൈലും ഡ്രെസ്സിങും പാട്ടും ഡാന്‍സും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്മയുടെ ഫാഷന്‍ സെന്‍സ് മുഴുവന്‍ ചെറുപ്പത്തിലേ പരീക്ഷിക്കുന്ന മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത് എന്നും ചെറുപ്പം മുതലേ പൂര്‍ണിമ മക്കളെ ഒരുക്കി നടത്തുന്നത് ആകര്‍ഷണം ആയിരുന്നു എന്നും പ്രേക്ഷകർ പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ പൂളിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം പ്രേക്ഷകർ കമന്റുകൾ ആയി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ ആരാധകരിൽ നിന്ന് നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply