You are currently viewing നടിമാരുടെ സൗന്ദര്യ സങ്കല്‍പത്തെ പൊളിച്ചെഴുതിയത് സായ് പല്ലവിയാണ് – പ്രഗ്യ നാഗ്ര.

നടിമാരുടെ സൗന്ദര്യ സങ്കല്‍പത്തെ പൊളിച്ചെഴുതിയത് സായ് പല്ലവിയാണ് – പ്രഗ്യ നാഗ്ര.

കുറെ കാലങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി പുറത്തിറങ്ങി തിയേറ്ററുകളിൽ വിജയം കൈവരിച്ച സിനിമയാണ് നദികളിൽ സുന്ദരി യമുന. മികച്ച പ്രേക്ഷക പിന്തുണയോടെ സിനിമ വിജയിക്കുകയും ധ്യാൻ കുറേ ദിവസങ്ങൾക്കുശേഷം ഒരു നല്ല സിനിമയിൽ അഭിനയിച്ചു എന്ന് പൊതു അഭിപ്രായം പരക്കെ പ്രചരിക്കുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം.

ഈ സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് പുതിയൊരു നായികയും കൂടി ലഭിക്കുകയുണ്ടായി. തമിഴ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന മലയാള സിനിമയിലും അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കി സിനിമ പ്രേമികളുടെ ഹൃദയം കവർന്നെടുത്തിരിക്കുകയാണ് പ്രഗ്യാ നഗ്ര എന്ന നടി. താമസിയാതെ താരം സൗത്ത് ഇന്ത്യയിലെ പ്രധാന നായികമാരിൽ ഒരാളായി മാറും എന്നാണ് സിനിമ നിരൂപകരുടെ അഭിപ്രായം.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മലയാള സിനിമയിലെ നടിമാരുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചടക്കിയ നടിയാണ് സായി പല്ലവി എന്ന അഭിപ്രായമാണ് താരം അഭിമുഖത്തിൽ വളരെ വ്യക്തമായി തുറന്നുപറഞ്ഞത്.

മലയാള സിനിമയിൽ നടിയായി തിളങ്ങിനിൽക്കാൻ ബോഡി ഷേപ്പ് ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച നടിയാണ് സായി പല്ലവി. മികച്ച അഭിനയം കാഴ്ചവെക്കുന്നവർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റും എന്ന് സായി പല്ലവി തന്റെ അഭിനയത്തിലൂടെ തെളിയിച്ചു എന്ന് താരം കൂട്ടിച്ചേർത്തു. പ്രേമം എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി മലർ മിസ്സിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി.

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് പ്രഗ്യ നഗ്ര. ജീവ നായകനായി പുറത്തിറങ്ങിയ Varalaru Mukkiyam എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. സിനിമ വേണ്ട വിധ വിജയിച്ചില്ലെങ്കിലും താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് നദികളിൽ സുന്ദരി യമുന എന്ന ധ്യാൻ സിനിമയിൽ നായികയായി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തലവര തന്നെ മാറ്റിയ സിനിമയാണ് നദികളിൽ സുന്ദരി യമുന.

Leave a Reply