You are currently viewing ലുങ്കിയുടുത്ത് നല്ല പൊളപ്പൻ ഡാൻസുമായി കീർത്തി സുരേഷ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

ലുങ്കിയുടുത്ത് നല്ല പൊളപ്പൻ ഡാൻസുമായി കീർത്തി സുരേഷ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. ബാല താരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്.

പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും ആരാധകർ സ്വീകരിച്ചത്.

മലയാളത്തിൽ ഈ അടുത്ത് പുറത്തിറങ്ങിയ വാശി എന്ന സിനിമ പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ആണ് താരം ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് കാർമികത്വം രണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു ഡാൻസ് വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

തെലുങ്ക് നടൻ നാനിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ദസര എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച് കൊണ്ടാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ഒരു ശ്രദ്ധേയമായ ഗാനമാണിത്. ലുങ്കിയുടുത്ത് സുഹൃത്തിന് ഒപ്പമുള്ള ഡാൻസിന്റെ വീഡിയോ ആരാധകർ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വളരെ മികച്ച അഭിപ്രായങ്ങളോട് കൂടെ തന്നെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply