You are currently viewing ‘ആരാധകരുടെ ശല്യം ഡീൽ ചെയ്യുന്നത് അമ്മയാണ്; ഗോസിപ്പുകൾക്കുള്ള വക ഞാൻ ഉണ്ടാക്കാറില്ല: മഡോണ സെബാസ്റ്റ്യൻ

‘ആരാധകരുടെ ശല്യം ഡീൽ ചെയ്യുന്നത് അമ്മയാണ്; ഗോസിപ്പുകൾക്കുള്ള വക ഞാൻ ഉണ്ടാക്കാറില്ല: മഡോണ സെബാസ്റ്റ്യൻ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. 2015 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. 2015 ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതിലൂടെ പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുകയാണ്

ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ ഭാഗ്യമായിരുന്നു. പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

തന്റെ പേര് ഗോസിപ്പുകളിൽ വരാത്തത് എന്തു കൊണ്ടാണ് എന്നാ ചോദ്യത്തിന് ഉത്തരം നൽകുകയാണ് താരം. ഗോസിപ്പുകൾക്ക് ഉള്ള വക ഞാൻ ഉണ്ടാക്കാറില്ല എന്നും പോവുക പണിയെടുക്കുക വീട്ടിൽ പോവുക. ഇതാണ് ഞാൻ ചെയ്യാറുള്ളത് എന്നുമാണ് താരം പറയുന്നത്. അത് നേരത്തെ തീരുമാനിച്ച കാര്യം ആണെന്നും താരം അഭിമുഖത്തിൽ തന്നെ പറയുകയുണ്ടായി.

ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ് എന്നും തുടക്കം മുതൽ ഇപ്പോൾ വരെ അങ്ങനെ തന്നെയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഒരുപാട് ആരാധകർ ഉണ്ടെങ്കിലും വലിയ രീതിയിൽ ആരാധകരുടെ ശല്യം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നുണ്ട്. ആരാധകരുടെ കോളുകൾ വരുമ്പോൾ അമ്മയാണ് എടുക്കാറുള്ളത് എന്നും അമ്മ തന്നെ അത് ഡീൽ ചെയ്യും. എന്താ മോനെ എന്നൊക്കെ ചോദിച്ച് അമ്മ തന്നെ അത് സോർട്ട് ചെയ്യുമെന്നും താരം വ്യക്തമാക്കി.

Leave a Reply