You are currently viewing പാവപ്പെട്ട പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി ഓറിക്കെതിരെ വിമർശനം കനക്കുന്നു… പരുഷമായ പെരുമാറ്റം ഞെട്ടിക്കുന്നു എന്ന് താരങ്ങൾ..

പാവപ്പെട്ട പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി ഓറിക്കെതിരെ വിമർശനം കനക്കുന്നു… പരുഷമായ പെരുമാറ്റം ഞെട്ടിക്കുന്നു എന്ന് താരങ്ങൾ..

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള അറിയപ്പെടുന്ന വ്യക്തിയാണ് ഒർഹാൻ അവത്രമണി. ഓറി എന്ന് പൊതുവെ അറിയപ്പെടുന്ന താരം സ്റ്റൈൽ ഐക്കൺ, ബോളിവുഡിലെ വളർന്നു വരുന്ന താരങ്ങളുടെ സുഹൃത്ത് എന്നീ നിലകളിൽ എല്ലാം താരം അറിയപ്പെടുന്നു. താരം ബോളിവുഡ് പാർട്ടികൾക്കും ഫാഷൻ ഷോകൾക്കും സിനിമാ പ്രീമിയറുകൾക്കും പോകാറുണ്ട്. താരത്തിന്റെ ചില ഫോട്ടോകൾ വൈറലായതോടെ താരം പ്രശസ്തനവുകയായിരുന്നു.

ബിഗ് ബോസ് 17 എപ്പിസോഡ് ചിത്രീകരണത്തിനിടെ സൽമാൻ ഖാനൊപ്പം താരവും ഉണ്ടായിരുന്നു. വൈൽഡ് കാർഡായാണ് താരം മത്സരിച്ചത്. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് ഓറി അവട്രാമണി. പ്രശസ്തരായ ആളുകളെ അവതരിപ്പിക്കുന്ന പരിപാടികളിൽ ഈ യുവ സോഷ്യലൈറ്റ് പതിവായി കാണപ്പെടുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാന്റെ ഓഫീസിൽ പ്രത്യേക പദ്ധതികൾ കൈകാര്യം ചെയ്യുന്ന മുംബൈയിൽ ജനിച്ച ഒരു സാമൂഹിക പ്രവർത്തകനാണ് ഓറി. അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഒരു സ്റ്റൈൽ ഐക്കൺ, ഒരു ലോക സഞ്ചാരി, ബോളിവുഡിലെ എല്ലാ യുവാക്കളുടെയും ഉറ്റ സുഹൃത്ത് എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാനും തന്റെ കരിയർ ബിൽഡ് ചെയ്യാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ചില സമയങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അപ്ലോഡ് ചെയ്യപ്പെടുന്ന പല ഫോട്ടോകളും നിമിഷങ്ങൾക്ക് അകമാണ് മില്യൺ കണക്കിന് കാഴ്ചക്കാരെ നേടി മുന്നോട്ടു പോകാറുള്ളത്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ജന പിന്തുണയും താരത്തിന് ഉണ്ട് എന്നത് തന്നെയാണ് വാസ്തവം. പക്ഷേ കഴിഞ്ഞ ദിവസം താരത്തിൽ നിന്നുണ്ടായ പെരുമാറ്റം മറ്റു സെലിബ്രേറ്റുകൾ ഉൾപ്പെടെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഒരു പൊതു പരിപാടി കഴിഞ്ഞിറങ്ങുന്ന താരത്തിന് അടുത്തെത്തി സഹായം അഭ്യർത്ഥിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയോട് വളരെ അപമര്യാദയാണ് താരം പെരുമാറുന്നത്. അതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കപ്പെട്ടപ്പോൾ മുതൽ കനത്ത വിമർശനമാണ് താരത്തിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെതിരെ രോഷാകുലമായ കമന്റുകളാണ് രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്.

Leave a Reply