You are currently viewing കോസ്റ്റ്യൂം കാരണം അന്യ ഭാഷ ചിത്രങ്ങൾ അടക്കം കുറേ സിനിമകൾ ഒഴിവാക്കേണ്ടി വന്നു; ചേരാത്ത വസ്ത്രമാണെങ്കിൽ ബുദ്ധിമുട്ട് ആണെന്ന് തന്നെ പറയും: അനു സിതാര

കോസ്റ്റ്യൂം കാരണം അന്യ ഭാഷ ചിത്രങ്ങൾ അടക്കം കുറേ സിനിമകൾ ഒഴിവാക്കേണ്ടി വന്നു; ചേരാത്ത വസ്ത്രമാണെങ്കിൽ ബുദ്ധിമുട്ട് ആണെന്ന് തന്നെ പറയും: അനു സിതാര

കോസ്റ്റ്യൂം കാരണം ആ സിനിമകൾ ഒഴിവാക്കേണ്ടി വന്നു; ചേരാത്ത വസ്ത്രമാണെങ്കിൽ ബുദ്ധിമുട്ട് ആണെന്ന് തന്നെ പറയും: അനു സിതാര

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു എന്ന് ചുരുക്കം. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അദ്ദേഹം ആരംഭിച്ചത്.

ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ച് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്.

അന്യ ഭാഷകളില്‍ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും ചെയ്യാതെ ഇരുന്നതിനെ കുറിച്ചും ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കില്‍ നിന്നാണ് എനിക്ക് കൂടുതലും അവസരങ്ങള്‍ വന്നിട്ടുള്ളത് എന്നും പക്ഷേ അവർ പറയുന്ന കോസ്റ്റ്യൂം എനിക്ക് ധരിക്കാൻ കഴിയാത്തത് കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട് എന്നുമാണ് താരം പറഞ്ഞത്.

ഒരു കഥ കേള്‍ക്കുമ്പോള്‍ ആദ്യം ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ചിന്തിക്കാറുള്ളത് എന്നും സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തില്‍ അത് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയാണ് ചിന്തിക്കാറുള്ളത് എന്നും താരം പറഞ്ഞു. എന്നാൽ കഥ നല്ലതാണെങ്കിലും അവര്‍ പറയുന്ന കോസ്റ്റ്യൂം ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ ഞാന്‍ അത് പറയും. എനിക്ക് അത് ചേരില്ല, ബുദ്ധിമുട്ടാണ് എന്ന് പറയും എന്നും താരം കൂട്ടിച്ചേർത്തു.

അതൊരിക്കലും എനിക്ക് ആ വേഷം ഇടുന്നതോ ഇഷ്ടമല്ലാത്തുകൊണ്ടോ അല്ല, മറിച്ച് അത് എനിക്ക് ചേരില്ല എന്ന് തോന്നുന്നതു കൊണ്ടാണ് എന്നും ഞാനൊരു വസ്ത്രം ധരിക്കുമ്പോള്‍ അത് എനിക്ക് ചേരുന്നതാകണ്ടേ? ഞാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നോക്കുമ്പോള്‍ അത് എനിക്ക് തന്നെ ചേരുന്നതായി തോന്നണം. അങ്ങനെ തോന്നിയില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് ക്യാമറയ്ക്ക് മുന്നില്‍ പോയി നില്‍ക്കുന്നത് എന്നുമാണ് താരം ചോദിക്കുന്നത്. വസ്ത്രങ്ങളുടെ പേരിൽ ഒരുപാട് സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

Leave a Reply