You are currently viewing ഒന്നിലധികം പങ്കാളികൾ ശരിയോ തെറ്റോ?? പൊതു ജന അഭിപ്രായങ്ങൾ അറിയാം

ഒന്നിലധികം പങ്കാളികൾ ശരിയോ തെറ്റോ?? പൊതു ജന അഭിപ്രായങ്ങൾ അറിയാം

പോളിഗമി, സോളോഗമി, സെയിം-സെക്സ് മാര്യേജ് തുടങ്ങി വിവാഹത്തിൽ മാറ്റങ്ങൾ നടക്കുന്ന കാലമാണിത്. ഒരാൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാകുന്നതും ഒരാൾ സ്വയം വിവാഹം കഴിക്കുന്നതുമെല്ലാം സ്വവർഗ വിവാഹങ്ങളും ഇപ്പോൾ സാധാരണ കാര്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പോളിഗമിയാണോ അതോ മോണോഗമിയാണോ ശരിയെന്നുള്ള ചോദ്യത്തിനുത്തരം കുടുംബ ജീവിതത്തിൻറെ ഭദ്രത നൽകുന്ന ജീവിത സുഖത്തിലാണ് ഉള്ളത് എന്ന് ഇന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

പോളിഗമിയെ ആക്സെപ്റ്റ് ചെയ്യുന്നുണ്ടോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ അവർ നൽകിയ പക്വമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പക്വമായ രൂപത്തിൽ ചിന്തിച്ചു കൊണ്ടുള്ള മറുപടിയാണ് വിദ്യാർഥിയിൽ നിന്ന് ഉണ്ടായിരിക്കുന്നത് അഭിരാമി എന്നാണ് വിദ്യാർത്ഥിയുടെ പേര് എന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്.

പോളിഗമിയെ താങ്കൾ ആക്സപ്റ്റ് ചെയ്യുന്നുണ്ടോ എന്നാണ് വിദ്യാർത്ഥിയോട് ചോദിച്ചത്. അതിനെ പോളിഗമയെ ആക്സെപ്റ്റ് ചെയ്യുന്നു എന്നോ ചെയ്യുന്നില്ല എന്ന് പറയുന്നതിന് പകരം പോളിഗമി എന്നത് ഒരു നോഷൻ ആക്കി എടുക്കേണ്ടതില്ല എന്നും പോളിഗമിയും മോണോഗമിയും ഒരു നോഷൻ അല്ല എന്നും ഓരോരുത്തരുടെയും വ്യക്തി താല്പര്യത്തിനനുസരിച്ച് സ്വന്തം ജീവിത പങ്കാളിയുടെ സമ്മതത്തിനനുസരിച്ച് ആണ് അത് തീരുമാനിക്കപ്പെടേണ്ടത് എന്നുമാണ് വിദ്യാർത്ഥി പറഞ്ഞത്.

ഓരോരോയും ചിന്തകൻ അനുസരിച്ചാണ് അവനവൻ മോണോഗമിയിലൂടെ ജീവിക്കണോ പോളിഗമിയെ ആക്സെപ്റ്റ് ചെയ്യണോ എന്നത് തീരുമാനിക്കേണ്ടത് എന്നും ആരും ഒരാളെയും ഒരൊറ്റ ജീവിത പങ്കാളിയിൽ തന്നെ നിർത്തണം വിൽക്കണമെന്ന് അടിച്ചേൽപ്പിക്കുന്നില്ല എന്നും അവനവന്റെ ജീവിത പങ്കാളികൾക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങളോട് താല്പര്യം ഉണ്ട് എങ്കിൽ അങ്ങനെ ചെയ്യാം എന്നുമൊക്കെയാണ് വിദ്യാർത്ഥി പറഞ്ഞത്.

പാർട്ണർക്ക് താല്പര്യമില്ലെങ്കിലോ എന്നതാണ് അടുത്തതായി വന്ന ചോദ്യം. അതിനു വളരെ കൃത്യമായ ഉത്തരമാണ് വിദ്യാർത്ഥി നൽകിയത്. പാർട്ണറോഡ് സ്വന്തം താല്പര്യങ്ങൾ തുറന്നു പറയണം എന്നും അതിനനുസരിച്ച് കാര്യങ്ങൾ നീക്കണം എന്നുമാണ് വിദ്യാർത്ഥി പറയുന്നത്. ജീവിത പങ്കാളിയോട് വിഷയങ്ങൾ തുറന്നു പറയാതിരിക്കുന്നത് വഞ്ചനയും ചതിയും ആണെന്നും വിദ്യാർത്ഥി പറയുന്നുണ്ട്. എന്തായാലും പക്വമായ മറുപടി ഇങ്ങനെ ഒരു വിഷയത്തിൽ നൽകിയ വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

Leave a Reply