പുതിയ സിനിമകളുടെ വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർക്ക് വലിയ ആഹ്ലാദം പകരുന്നവയാണ്. പ്രത്യേകിച്ച് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരങ്ങളാണ് അഭിനേതാക്കളായി എത്തുന്നത് എങ്കിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പുതിയ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളെ ഇളക്കിമറിക്കാറുണ്ട്. ഇപ്പോൾ പുതിയ ഒരു സിനിമയുടെ വിശേഷമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് . പള്ളിമണി എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന സൈക്കോ ഹൊറർ മൂവിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ മീഡിയയിൽ നിറയുന്നത്.

ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി എന്ന ഒരു പ്രത്യേകതകൂടി ഈ സിനിമക്കുണ്ട്. കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും ഒരുപാട് മികവുകൾ ഉള്ള ആളുകൾ കൂടിച്ചേർന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിലേക്ക് സിനിമ കൊടുക്കുന്നത്.

ശ്വേതാ മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ നിത്യാദാസ് നായികാ പദവിയിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയും സിനിമക്കുണ്ട്. 2007 സൂര്യകിരീടം എന്ന സിനിമയിലെ അഭിനയത്തിനു ശേഷം സിനിമാ മേഖലയിൽ ഇല്ലാതിരുന്ന താരത്തിനെ ഗംഭീരമായ തിരിച്ചുവരവാണ് ഈ സിനിമയിലൂടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ കാണാൻ മലയാളികൾക്ക് സാധിച്ചിട്ടുണ്ട്എന്നതും പ്രതീക്ഷയുടെ ആഴം കൂട്ടുകയാണ്.

നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ നായികാ പദവിയിൽ തന്നെ തിരിച്ചെത്തുന്നത്. നീണ്ട ഇടവേള എടുത്ത മലയാളത്തിലെ മുൻനിര നായകനായ നടിമാരായ മീര ജാസ്മിൻ നവ്യ നായർ തുടങ്ങിയവർ എല്ലാം തിരിച്ചു വരവ് അതിഗംഭീരം ആക്കിയതോടെ നിത്യാദാസ് എന്ന വലിയ അഭിനേത്രിയുടെ കഴിവുകൾക്കും മുമ്പിലും പ്രേക്ഷകരുടെ പ്രതീക്ഷക്ക് ചിറകു വിരിക്കുകയാണ്.

നിത്യദാസ്, ശ്വേതാമേനോൻ എന്നിവർക്കൊപ്പം കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്. എന്തായാലും സൈക്കോ ഹൊറർ ദിനത്തിൽ ഇറങ്ങാനിരിക്കുന്ന സിനിമയിലേക്ക് ഉദ്യോഗ ജനകമായ ഒരു ടീസർ വീഡിയോ തന്നെയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്.
