കന്നഡ , തമിഴ് , മലയാളം സിനിമകളിൽ അഭിനയിച്ച് കയ്യടി നേടിയ ഒരു ഇന്ത്യൻ നടിയാണ് ഓവിയ. വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം വളരെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിന് നേടാൻ കഴിഞ്ഞു. പാണ്ടിരാജിന്റെ മറീന, മൂടാർ കൂടം, മദാ യാനൈ കൂട്ടം, കോമഡി കളവാണി എന്ന് സിനിമകൾ എല്ലാം മികവുകൾ അടയാളപ്പെടുത്തിയവ ആയിരുന്നു.

സുന്ദര് സിയുടെ കലകളപ്പ് , ഹൊറർ കോമഡി യാമറുക്ക ബയാമേ എന്നീ ചിത്രങ്ങളിലൂടെയും താരം അതിനെത്ര എന്ന നിലയിൽ കഴിവ് തെളിയിച്ചു. 2017ൽ ബിഗ് ബോസ് തമിഴ് 1 എന്ന റിയാലിറ്റി സീരീസിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റാർ വിജയ് ചാനലിന് വേണ്ടി കമൽഹാസൻ അവതാരകനായ ബിഗ് ബോസ് എന്ന തമിഴ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ താരം പങ്കെടുത്തത് വലിയ തോതിൽ ജനപ്രീതി നേടിയിരുന്നു.
ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്ന ആരവുമായുള്ള ഓവിയയുടെ പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് താരത്തിന് വലിയ ശ്രദ്ധനേടി കൊടുത്തത്. ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ശേഷം താരത്തിന് ഒരുപാട് സിനിമകൾ ലഭിക്കുകയുണ്ടായി. എന്തായാലും ഇപ്പോൾ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം യോഗി ബാബുവിനൊപ്പം കോൺട്രാക്ടർ നേസമണി എന്ന പേരിൽ വരാനിരിക്കുന്ന ഒരു കോമഡി എന്റർടെയ്‌നറിൽ അഭിനയിക്കുകയാണ്.
ഇപ്പോള്‍ ചൂയിഗം എന്ന വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. ഇത് താരത്തിന്റെ വെബ് സീരീസ് രംഗത്ത് അരങ്ങേറ്റമാണ്. മാഷന്റെ ഭാഗമായി ഒരുപാട് അഭിമുഖ സംഭാഷണങ്ങളും ക്ലിപ്പുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് സ്വാഭാവികമായ വിവാഹ ചർച്ചകൾ അഭിമുഖങ്ങളിൽ കടന്നു വരികയും ചെയ്യാറുണ്ട്. താരം തന്നെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ ക്കുറിച്ചുള്ള സങ്കല്പത്തെക്കുറിച്ച് എല്ലാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
തനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും അതൊന്നും വർക്ക്ഔട്ട് ആയില്ലെന്നും ആണ് താരം പറഞ്ഞത്. ആ ബന്ധങ്ങളിൽ എല്ലാം താൻ ആത്മാർത്ഥത പുലർത്തിയിരുന്നെങ്കിലും പണം മാത്രം കണ്ട് വന്ന പലരും തന്നെ ഉപയോഗിക്കുകയും വഞ്ചിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. താനിപ്പോൾ വിവാഹിതയാകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ വിവാഹം ചെയ്യുമെന്നും ഉറപ്പില്ല എന്നുമാണ് വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം.

വിവാഹം എല്ലാവർക്കും പറ്റിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. വിവാഹം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ സന്തോഷമില്ലാതെ പേരിന് വേണ്ടി കല്യാണം കഴിച്ച് ജീവിതം തുലയ്ക്കുന്നവരും ഉണ്ട്. അത്തരമാെരു റിസ്ക് എടുക്കാനുള്ള ധൈര്യം തനിക്കിപ്പോൾ ഇല്ല എന്നാണ് താരം ഇതിന് പറയുന്ന കാരണം. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെട്ടിട്ടുണ്ട്.