You are currently viewing ഇത് എങ്ങനെയുണ്ട്… മുഖത്ത് പൈന്റിൽ ചിത്രം വരച്ചു താരം… ഫിട്ടോകൾ കാണാം…

ഇത് എങ്ങനെയുണ്ട്… മുഖത്ത് പൈന്റിൽ ചിത്രം വരച്ചു താരം… ഫിട്ടോകൾ കാണാം…

ഒരുപാട് ആരാധകരുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. അത് ആയിരുന്നു താരത്തിന്റെ ആദ്യ അഭിനയം. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

തെലുങ്കിലാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും വളരെ പെട്ടന്ന് തന്നെ താരത്തിന് ഇതര ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്.

ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ താരം സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുള്ളത്.

വളരെ മനോഹരമായണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ തരത്തിലൂടെ മലയാളികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം.

ഇപ്പോൾ അഞ്ച് വർഷത്തോളമായി താരം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വന്നിരിക്കുകയാണ്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ തരത്തിന്റെ പോസ്റ്റുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം മുഖത്തിന്റെ ഒരു വശത്തിൽ മനോഹരമായ ഒരു പെയിന്റിംഗ് ആർട്ട്‌ ചെയ്‌തിരിക്കുന്നതായാണ് ഫോട്ടോകളിൽ കാണുന്നത്. Make art not war I എന്ന് താരം ക്യാപ്ഷനും നൽകിയിട്ടുണ്ട്. മനോഹരമായ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത് എന്നതും ഫോട്ടോകളെ ആരാധകർക്ക് ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply