You are currently viewing ഇനിയിപ്പോ സന്യാസമാ നല്ലത്’; മോഡേൺ ലുക്കിൽ ആത്മീയ യാത്രയിൽ അമൃത സുരേഷ്

ഇനിയിപ്പോ സന്യാസമാ നല്ലത്’; മോഡേൺ ലുക്കിൽ ആത്മീയ യാത്രയിൽ അമൃത സുരേഷ്

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഗായികയും സംഗീത സംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയുമാണ് അമൃത സുരേഷ്. 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ആലാപന മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ് താരം അറിയപ്പെടുന്നത്. തുടക്കം മുതൽ തന്നെ താരത്തിന്റെ പ്രകടനങ്ങൾ ഓരോന്നും ഗംഭീരമായിരുന്നു. ഗായിക, കമ്പോസർ,റേഡിയോ ജോക്കി, മോഡൽ എന്നീ നിലകളിലെല്ലാം 2007 മുതൽ താരം സജീവമാണ്.

2014-ൽ താരം അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. തുടർന്ന് താരം നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഓരോ സംഗീത ആൽബങ്ങളും വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. നടൻ ബാലയുമായിട്ടായിരുന്നു താരത്തിന്റെ ആദ്യവിവാഹം. പക്ഷേ കുടുംബ ജീവിതത്തിൽ താരത്തിന് ശോഭിക്കാൻ സാധിച്ചില്ല.

2010ൽ വിവാഹിതരായ ഇരുവരും 2019ൽ വിവാഹ മോചനത്തിൽ എത്തുകയാണ് ചെയ്തത്. അതിന് മൂന്നു വർഷത്തിനു ശേഷം ഇപ്പോൾ സംഗീത സംവിധായകനായ ഗോപിസുന്ദറുമായുള്ള താരത്തിന്റെ വിവാഹം നടന്നിരിക്കുകയാണ്. അതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി. പക്ഷേ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഗോപി സുന്ദറുമായുള്ള വിവാഹത്തിന് ശേഷം ഒരുപാട് സൈബർ അറ്റാക്കുകളാണ് താരത്തിന് നേരിടേണ്ടി വന്നത്.

ഇപ്പോൾ താരം ഹൈദരാബാദിലെ ഒരു ക്ഷേത്രം സന്ദർശിച്ചതിനു ശേഷം ഉള്ള ഫോട്ടോകളും മറ്റുമാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അപ്‌ലോഡ് ചെയ്ത പോസ്റ്റിനു താഴെയും മോശപ്പെട്ട കമന്റുകൾ താരത്തിന് ലഭിച്ചിരിക്കുകയാണ്. കറുപ്പ് നിറത്തിലെ ടോപ്പും, പാന്റ്സും, ഷൂവുമാണ് താരത്തിന്റെ വേഷം. നെറ്റിയിൽ നീളത്തിൽ വരച്ച ഗോപിക്കുറിയുമുണ്ട്. മോഡേൺ വേഷത്തിലാണ് എങ്കിലും, യാത്രാ ലക്‌ഷ്യം ആത്മീയത തന്നെ എന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ അതിപ്രശസ്തമായ സമത മൂർത്തീ ശിൽപം സ്ഥിതി ചെയ്യുന്നിടത്തു നിന്നുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള ഫോട്ടോകൾക്ക് താഴെയും മോശപ്പെട്ട കമന്റുകൾ വന്നിരിക്കുകയാണ്. ഇനിയിപ്പോ സന്യാസമാ നല്ലത്’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് ഹൈ ഫൈവ് ഇമോജി കൊണ്ടാണ് താരം മറുപടി നൽകിയത്.

താൻ ഈ യാത്ര ആസ്വദിക്കുന്നു എന്ന് പറയാൻ ഇതിലും മികച്ച മറുപടി ആവശ്യമേയില്ല എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉണ്ട്. നേരത്തെ ഇഷാ ഫൗണ്ടേഷന്റെ ഇഷാ യോഗാ കേന്ദ്രത്തിൽ ദർശനം നടത്തിയ പോസ്റ്റും താരം പങ്കുവെച്ചിരുന്നു. അവിടുത്തെ പ്രശസ്തമായ ആദിയോഗി ശിൽപം സന്ദർശിക്കുന്ന വീഡിയോയും താരം പങ്കു വെക്കുകയുണ്ടായി. താരം വിശേഷങ്ങൾ എല്ലാം അപ്പപ്പോൾ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട്.

Leave a Reply