You are currently viewing വീട്ടിൽ ഞാൻ ഇപ്പോഴും വെറും അനശ്വരയാണ്; അമ്മയിൽ നിന്ന് അടി വാങ്ങുന്ന താരം; എന്റെ ഓർമ്മകൾ എന്റെ നാട്ടിലാണ്; അനശ്വരയുടെ വിശേഷങ്ങൾ ഇങ്ങനെ…

വീട്ടിൽ ഞാൻ ഇപ്പോഴും വെറും അനശ്വരയാണ്; അമ്മയിൽ നിന്ന് അടി വാങ്ങുന്ന താരം; എന്റെ ഓർമ്മകൾ എന്റെ നാട്ടിലാണ്; അനശ്വരയുടെ വിശേഷങ്ങൾ ഇങ്ങനെ…

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

ഇപ്പോൾ താരം തന്റെ വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ പറഞ്ഞ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറൽ ആകുന്നത്. നാട്ടിലെല്ലാവർക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയിൽ എത്തിയതിലുള്ള സന്തോഷം അവർക്കുണ്ട് എന്ന്. കുട്ടികൾക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂർക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ് എന്നുമാണ് താരം പറഞ്ഞു തുടങ്ങിയത്.

കുസൃതികൾ കാണിച്ചാൽ അമ്മ ഇപ്പോഴും പഴയ പോലെ വഴക്കു പറയും എന്നും ദേഷ്യം വരുമ്പോൾ അമ്മ ഇപ്പോഴും ചൂലെടുത്ത് എന്നെ അടിക്കും എന്നും അതിലൊന്നും ഒരുമാറ്റവും ഇല്ല എന്നും താരമൊക്കെ പുറത്ത്. വീട്ടിൽ ഞാൻ വെറും അനശ്വരയാ എന്നും താരം പറയുന്നുണ്ട്. ഞാൻ കോൺമെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതു കൊണ്ട് സ്‌കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്റെ നാട്ടിൽ തന്നെയാണെന്നുമാണ് താരം പറയുന്നത്. വളരെ പെട്ടന്ന് തന്നെ അഭിമുഖം വൈറൽ ആവുകയായിരുന്നു.

Leave a Reply