You are currently viewing “എന്റെ അഭിപ്രായത്തില്‍ എല്ലാവരും നഗ്നരായി നടക്കണം, അതാവുമ്പോള്‍ വളരെ ഫ്രീ ആണല്ലോ” ശ്രദ്ധ നേടി താരത്തിന്റെ വാക്കുകൾ

“എന്റെ അഭിപ്രായത്തില്‍ എല്ലാവരും നഗ്നരായി നടക്കണം, അതാവുമ്പോള്‍ വളരെ ഫ്രീ ആണല്ലോ” ശ്രദ്ധ നേടി താരത്തിന്റെ വാക്കുകൾ

കന്നഡ , തമിഴ് , മലയാളം സിനിമകളിൽ അഭിനയിച്ച് കയ്യടി നേടിയ ഒരു ഇന്ത്യൻ നടിയാണ് ഓവിയ. പാണ്ടിരാജിന്റെ മറീന, മൂടാർ കൂടം, മദാ യാനൈ കൂട്ടം എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അതിന് മുമ്പ് സർക്കൂനത്തിന്റെ ഗ്രാമീണ റൊമാന്റിക് കോമഡി കളവാണി എന്ന സിനിമയിലും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടുതന്നെ കരിയറിൽ മികവുകൾ അടയാളപ്പെടുത്തിയിരുന്നു. സുന്ദര് സിയുടെ കലകളപ്പ് , ഹൊറർ കോമഡി യാമറുക്ക ബയാമേ എന്നീ ചിത്രങ്ങളിലൂടെയും താരം അതിനെത്ര എന്ന നിലയിൽ കഴിവ് തെളിയിച്ചു.

2017ൽ ബിഗ് ബോസ് തമിഴ് 1 എന്ന റിയാലിറ്റി സീരീസിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റാർ വിജയ് ചാനലിന് വേണ്ടി കമൽഹാസൻ അവതാരകനായ ബിഗ് ബോസ് എന്ന തമിഴ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ താരം പങ്കെടുത്തത് വലിയ തോതിൽ ജനപ്രീതി നേടിയിരുന്നു. മറ്റ് ഹൗസ്‌ മേറ്റുകളെ അപേക്ഷിച്ച് തന്റെ ചാരുതയിലൂടെയും സത്യസന്ധതയിലൂടെയും താരം ഷോയിൽ തൽക്ഷണം വലിയ ആരാധക വൃന്ദത്തെ നേടിയെടുത്തു.

ഷോയിലെ അഭിനയത്തിനും തുടർന്നുള്ള ജനപ്രീതിക്കും ശേഷം താരത്തിന്റെ അഭിനയ ജീവിതത്തിലും ഒരുപാട് അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇപ്പോൾ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം യോഗി ബാബുവിനൊപ്പം കോൺട്രാക്ടർ നേസമണി എന്ന പേരിൽ വരാനിരിക്കുന്ന ഒരു കോമഡി എന്റർടെയ്‌നറിൽ അഭിനയിക്കുകയാണ്. ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മികവുകൾ സമ്മാനിച്ച താരത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമയെ നോക്കി കാണുന്നത്.

ഇപ്പോള്‍ ചൂയിഗം എന്ന വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി താരം പ്രമോഷന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന അഭിമുഖ സംഭാഷണങ്ങളിൽ താരത്തിന്റെ വാക്കുകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഏതാണ്, എന്ത് വസ്ത്രമാണ് കംഫര്‍ട്ട് എന്ന് ചോദ്യത്തിന് ഒരാളും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മറുപടിയാണ് താരം നൽകിയിരിക്കുന്നത്. നേക്കഡ് ആയാല്‍ അത്രയും സന്തോഷം എന്നാണ് താരം നൽകിയ മറുപടി.

എന്റെ അഭിപ്രായത്തില്‍ എല്ലാവരും നേക്കഡായി നടക്കണം. അതാവുമ്പോള്‍ വളരെ ഫ്രീ ആണല്ലോ, യാതൊരു പ്രശ്‌നവും ഇല്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞു. ആരെയും ഇംപ്രസ് ചെയ്യാൻ വേണ്ടി ഞാന്‍ വസ്ത്രം ധരിക്കാറില്ല. എന്തെങ്കിലും ഫങ്ഷന് പോകുമ്പോഴും, ഇന്റര്‍വ്യുവിന് പോകുമ്പോഴും പ്രത്യേകം കോസ്റ്റും സെറ്റ് ചെയ്യാറുണ്ട്. പക്ഷെ അത് ആരെയും തൃപ്തിപ്പെടുത്താനല്ല. എന്റെ ആഗ്രഹമാണ് എന്നും താരം കൂട്ടിച്ചേർത്തു.

ബിക്കിനിയോ, സാരിയോ ഏത് വേഷം ധരിച്ചാലും അവനവന് കംഫർട്ടബിൾ ആയിരിക്കണം എന്നതാണ് പ്രധാനം എന്നും ശരീര സൗന്ദര്യത്തിനോ, മുഖ സൗന്ദര്യത്തിനോ വേണ്ടി താന്‍ ഒന്നും ചെയ്യാറില്ല എന്നും ‘ഗോ വിത്ത് ദ ഫ്‌ളോ എന്നാണ് എന്റെ രീതി. എല്ലാം നാച്വറലാണ്. ഒരു പ്ലാസ്റ്റിക് സര്‍ജ്ജറിയും ചെയ്തിട്ടില്ല. നന്നായി ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും. കൃത്രിമമായി എന്തെങ്കിലും ചെയ്താല്‍ എനിക്കതില്‍ ഒരു തൃപ്തിയുണ്ടാവില്ല എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply