You are currently viewing സ്ത്രീകൾ ഷഡ്ഢിയിട്ടാലും പ്രശ്നം പർദ്ദ ഇട്ടാലും ഇവന്മാർക്ക് പ്രശ്നം.. അവരുടെ ആഗ്രഹം വേറെയാണ്… എന്ത് ധരിക്കണമെന്നും, എന്ത് ഭക്ഷിക്കണമെന്നും, എന്ത് പഠിക്കണമെന്നും ഒക്കെ തീരുമാനിക്കുന്നത് ഇപ്പൊ ഇവമ്മാരാണ്.. രൂക്ഷമായി വിമർശിച്ച് നുസ്രത് ജഹാൻ..

സ്ത്രീകൾ ഷഡ്ഢിയിട്ടാലും പ്രശ്നം പർദ്ദ ഇട്ടാലും ഇവന്മാർക്ക് പ്രശ്നം.. അവരുടെ ആഗ്രഹം വേറെയാണ്… എന്ത് ധരിക്കണമെന്നും, എന്ത് ഭക്ഷിക്കണമെന്നും, എന്ത് പഠിക്കണമെന്നും ഒക്കെ തീരുമാനിക്കുന്നത് ഇപ്പൊ ഇവമ്മാരാണ്.. രൂക്ഷമായി വിമർശിച്ച് നുസ്രത് ജഹാൻ..

സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അവർക്ക് പ്രശ്നം, ബിക്കിനിയിട്ടാലും കുഴപ്പം.. പ്രതിഷേധവുമായി ടി.എം.സി എം.പി നുസ്റത് ജഹാൻ…

സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളിലായി പത്താൻ എന്ന ഷാരൂഖ് ഖാൻ ദീപിക എന്നിവർ നായിക നായകന്മാരായ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങളും അതിനെതിരെയുള്ള വിമർശനങ്ങളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ഹിന്ദുത്വ സംഘടനകളെ ചൊടിപ്പിച്ചത്. മോശപ്പെട്ട നിറം എന്ന ഗാന രംഗങ്ങളിൽ പരാമർശിക്കുന്ന സ്ഥലത്ത് നായിക ധരിച്ചത് കാവി വസ്ത്രം ആയി എന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

ഇതിനെതിരായി ഒരുപാട് പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടൻ പ്രകാശ് രാജ് ഇതിനെതിരെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ബലാത്സംഗം ചെയ്യുന്നതിന് കുഴപ്പമില്ല കാവി ബിക്കിനി ഇടുന്നതാണോ പ്രശ്നം എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ബി.ജെ.പി എല്ലാ കാര്യങ്ങളിലും വെറുതെ പ്രശ്നമുണ്ടാക്കുകയാണ് എന്നാണ് നുസ്രത് പറഞ്ഞിരിക്കുന്നത്.

സ്ത്രീകൾ ഹിജാബ് ധരിക്കുന്നതും സ്ത്രീകൾ ബിക്കിനി ധരിക്കുന്നതും എല്ലാം അവരെ സംബന്ധിച്ച് പ്രശ്നമാണ് എന്നും പുതിയ തലമുറയിൽ പെട്ട ഇന്ത്യൻ സ്ത്രീകളോട് എന്ത് ധരിക്കണമെന്ന് അവർ പറഞ്ഞു കൊടുക്കുകയാണ് എന്നും ആണ് നുസ്റത്ത് പറയുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോലും ഇടപെട്ട് ജീവിതത്തെ അവരുടെ നിയന്ത്രണ വലയത്തിലേക്ക് ചുരുക്കാൻ ആണ് അവർ ശ്രമിക്കുന്നത് എന്ന രൂപത്തിലാണ് ഇപ്പോൾ നുസ്രത്ത് ജഹാൻ സംസാരിക്കുന്നത്.

നമ്മൾ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം, സ്‌കൂളിൽ എന്താണ് പഠിക്കേണ്ടത്, ടി.വിയിൽ എന്താണ് കാണേണ്ടത് എന്ന് പറഞ്ഞു കൊണ്ട് എല്ലാകാര്യങ്ങളിലും ഇടപെട്ട് അവർ നമ്മുടെ ജീവിതം തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് എന്നും ഇത് വളരെ ഭയാനകമാണ് എന്നാണ് നുസ്രത് ജഹാൻ പറയുന്നത്. വസ്ത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ള നമ്മുടെ രാജ്യത്ത് ഇങ്ങനെ അറിയപ്പെടുന്ന ഒരു വിഭാഗം ചെയ്യുന്നതിനോടുള്ള പ്രതിഷേധമാണ് അവർ തന്റെ വാക്കുകളിലൂടെ സൂചിപ്പിക്കുന്നത്.

ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ് എന്ന് വാക്കുകളിൽ മാത്രം എഴുതപ്പെടുന്നതിന്റെ തെളിവുകൾ ആയി ഒരുപാട് പ്രശ്നങ്ങളും മറ്റും സംഭവിക്കാറുണ്ട്. അതുപോലെയാണ് ഇതിനെയും നുസ്രത്ത് ജഹാൻ നോക്കി കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയുള്ള നിയന്ത്രണ വലയങ്ങളും എന്ത് ധരിച്ചാലും പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും ഭാവിയിൽ എവിടേക്ക് കൊണ്ടു പോകുമെന്ന് എനിക്കറിയില്ല​ എന്നും നുസ്റത്ത് ജഹാൻ കൂട്ടിച്ചേർത്തു പറയാൻ കാരണം.

Leave a Reply