You are currently viewing താൻ അത്രയ്ക്ക് സൂപ്പറും അടിപൊളിയും ആണ് – അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ഗായത്രി…

താൻ അത്രയ്ക്ക് സൂപ്പറും അടിപൊളിയും ആണ് – അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ഗായത്രി…

താൻ അത്രയ്ക്ക് സൂപ്പറും അടിപൊളിയും ആണ് – അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ഗായത്രി

മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്തിട്ടുമുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി മാറി. കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ജമ്നാപ്യാരി കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ഓരോ സിനിമകളിലും മികവുകൾ അടയാളപ്പെടുത്താൻ താരത്തിനായി. ഓരോ സിനിമകളിലൂടെയും താരത്തിന് തന്റെ ആരാധകരെ വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരത്തിന് ആരാധകർ ഒരുപാടാണ്. ഏതു മേഖലയിൽ ആണെങ്കിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

താരം എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന് അഭിമുഖങ്ങൾ എല്ലാം വൈറലാകുന്നതും താരത്തിന്റെ പ്രസ്താവനകൾ ട്രോളന്മാർ ഏറ്റെടുക്കുന്നതും. താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം അഭിനയിക്കുന്ന പുതിയ സിനിമയായ മാഹി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം അഭിമുഖങ്ങൾ നൽകുകയാണ്. തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ചും ആണ് താരം സംസാരിക്കുന്നത്. കരുതി കവിഞ്ഞ ഒരുപാട് ട്രോളുകൾ തനിക്കെതിരെ ഉണ്ടായിട്ടുണ്ട് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

പക്ഷേ ട്രോളുകൾ എല്ലാം വളരെ പോസിറ്റീവായാണ് ഗായത്രി കാണുന്നത്. തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന ഉത്തമ ബോധ്യവുമുണ്ടെന്നും താരം പറയുന്നു. ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ എന്നെ വിമർശിക്കുന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നും താരം തുറന്നു പറഞ്ഞു. പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ട്രോളുകൾക്ക് ഇടയാകുമെന്ന് അറിയുമെങ്കിലും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് തരത്തിനുള്ളത്. അവതാരകർ ചോദിക്കുന്നതിന് ആ സമയത്ത് മനസ്സിൽ തോന്നുന്ന കാര്യങ്ങളും അഭിപ്രായങ്ങളുമാണ് താരം പറയുന്നത് എങ്കിലും പലരും വളച്ചൊടിക്കാറുണ്ട് എന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മദ്യപാനവും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന ഒരു സിനിമയാണ് മാഹി. ട്രോൾ ഉണ്ടാക്കാൻ വേണ്ടി ഗായത്രിയെ തിരഞ്ഞെടുത്ത് അഭിമുഖം ചെയ്യുന്നു എന്ന പ്രചാരണം ഉണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നും സിനിമ ജീവിതം കൂടുതൽ മികച്ചതാക്കി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും താരം ഇപ്പോൾ തുറന്നു പറയുന്നു. ഇതിനിടയിൽ താരം മദ്യപിക്കും എന്ന് തുറന്നു പറഞ്ഞ അഭിമുഖവും വൈറലായിരുന്നു. വേണമെങ്കിൽ തനിക്ക് അത് മറച്ചുവെക്കാമായിരുന്നു എന്നും പക്ഷേ തുറന്നു പറയുന്നത് ശീലമാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമായതു കൊണ്ടു തന്നെ അത് നിർത്തി എന്ന് താരം പറയുന്നുമുണ്ട്.

Leave a Reply