You are currently viewing അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ…. 7 വർഷം കൊണ്ട് ഇങ്ങനെ മാറുമോ…. ഫോട്ടോകൾ കണ്ടമ്പരന്ന് ആരാധകർ

അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ…. 7 വർഷം കൊണ്ട് ഇങ്ങനെ മാറുമോ…. ഫോട്ടോകൾ കണ്ടമ്പരന്ന് ആരാധകർ

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തെ കയ്യിലെടുത്ത അഭിനേത്രിയാണ് നോറ. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിക്കാറുള്ളത്. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വളരെ പെട്ടെന്ന് താരം തെളിയിച്ചു. അഭിനേത്രി എന്നതിനൊപ്പം മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. 2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. വെറും രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. ഡാൻസ് പെർഫോമൻസുകൾക്കപ്പുറം ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഓരോ സിനിമാ പ്രേമികളുടെ മനസ്സിലും താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും സജീവ സാന്നിധ്യമായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്. 2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 താരത്തെ ജനകീയമാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

നിരന്തരം ആരാധകർക്ക് വേണ്ടി വളരെ മികച്ച ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്. മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോയും ഏഴുവർഷം മുൻപുള്ള ഫോട്ടോയും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

ഏഴുവർഷം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഒരു മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത് എന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. അമ്പരപ്പിക്കുന്ന ട്രാൻസ്ഫോർമേഷൻ എന്ന രൂപത്തിൽ തന്നെയാണ് ഫോട്ടോ കൊളാഷ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അന്നും ഇന്നും സുന്ദരിയാണ് എങ്കിലും താരത്തിന്റെ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബോധത്തെ പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.

Leave a Reply