You are currently viewing ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, മംമ്ത മോഹൻദാസിന്‍റെ ദുരിത ജീവിതം ഇങ്ങനെ; വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് മമ്ത

ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, മംമ്ത മോഹൻദാസിന്‍റെ ദുരിത ജീവിതം ഇങ്ങനെ; വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് മമ്ത

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്.

ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി. ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്. അത് താരം ഓരോ സിനിമകളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ താരം ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് ആണ് വൈറൽ ആയിരിക്കുന്നത്. “ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ”എന്ന തലക്കെട്ടോടെ ഓൺലൈൻ ഫ്ലാറ്റ്ഫോം വാർത്ത അപ്‌ലോഡ് ചെയ്തിരുന്നു. അതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്.

താരം വാർത്തയുടെ താഴെ കമന്റുമായി എത്തുകയായിരുന്നു. “ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വഞ്ചനാ പരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്” എന്നാണ് താരം കമന്‍റ് ചെയ്തത്. താരത്തിന്റെ രോഗവസ്ഥ താരം തന്നെ മീഡിയയിൽ തുറന്നു പറഞ്ഞിരുന്നു. പക്ഷേ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ ആണ് താരം ഇപ്പോൾ പ്രതികരിച്ചത്.

Leave a Reply