You are currently viewing പ്രണയ ഭാവങ്ങൾ നിറച്ചു റൊമാന്റിക് മൂഡിൽ നിമിഷയ്ക്കൊപ്പം റിയാസ്.. വീഡിയോ വൈറൽ…

പ്രണയ ഭാവങ്ങൾ നിറച്ചു റൊമാന്റിക് മൂഡിൽ നിമിഷയ്ക്കൊപ്പം റിയാസ്.. വീഡിയോ വൈറൽ…

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് നാലാമത്തെ സീസൺ പൂർത്തീകരിച്ചു കഴിഞ്ഞു. ഈ സീസണിലെ വിജയിയായി കിരീടം ചൂടിയത് ദിൽഷ പ്രസന്നൻ ആണ്. വളരെ മികച്ച പ്രകടനം മത്സര പ്രകടനങ്ങൾ തുടക്കം മുതൽ താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സീസൺ സീസണുകളിൽ ഒരുപാട് വ്യതിരിക്തതകൾ ആദ്യം മുതൽ തന്നെ കൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

അതു കൊണ്ടു തന്നെ മത്സര പ്രകടനങ്ങളിലും ഓരോ എപ്പിസോഡുകളും വളരെയധികം വ്യത്യസ്തത ഉണ്ടാക്കുവാനും ക്രിയേറ്റീവ് ആകുവാനും പലർക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും തുടക്കം മുതൽ ലഭിച്ച മത്സരാർത്ഥികളാണ് റിയാസ് സലിം, നിമിഷ തുടങ്ങിയവർ. നിറഞ്ഞ പ്രേക്ഷക പിന്തുണയും ഇരുവർക്കുമുണ്ട്. ബിഗ് ബോസ് സീസൺ ഫോർ എപ്പിസോഡുകളിൽ ഓരോന്നിലും ഇവരുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ടായിരുന്നു.

റിയാസിന് ബിഗ് ബോസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരുപാട് കോലാഹലങ്ങളും ബഹളങ്ങളും ഉണർച്ചകളും സമ്മാനിച്ച മത്സരാർത്ഥി തന്നെയാണ് നിമിഷയും. തുടക്കം മുതൽ തന്നെ ആവേശകരമായി ബിഗ് ബോസിനെ മുന്നോട്ടു നയിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ബിഗ് ബോസിനുള്ളിൽ തന്നെ നിമിഷയും റിയാസും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർ ആസ്വദിച്ചതാണ്.
ഇപ്പോഴും അവർ അവരുടെ സൗഹൃദം വളരെ മികച്ച രൂപത്തിൽ മുന്നോട്ടു കൊണ്ടു പോവുകയാണ്.

ഒരുപാട് പോസ്റ്റുകൾ ബിഗ് ബോസിന് ശേഷം ഇരുവരും ഒന്നിച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ എല്ലാം ആരാധകർ വലിയ ആരവത്തിൽ അത് സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഇരുവരുടെയും പ്രണയാർദ്രമായ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. റൊമാന്റിക് മൂഡിലാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ബിഗ് ബോസിനെ ഒരുപാട് മാറ്റങ്ങളിലേക്ക് വഴി നടത്തിയ മത്സരാർത്ഥിയാണ് റിയാസ്. ഉറങ്ങിക്കിടന്നിരുന്ന ബിഗ് ബോസിനെ റിയാസ് ഉണർത്തി എന്ന് പലരും ബിഗ് ബോസ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. ഒരുപാട് ക്രിയേറ്റീവ് ആയ സംസാരങ്ങളും പ്രകടനങ്ങളും കാഴ്ചവെക്കാൻ നിമിഷക്ക് സാധിച്ചു. ഫിറ്റ്നസ് ഫ്രീക്കായ താരത്തിന് വളരെ പെട്ടെന്ന് ആരാധകരെ ആകർഷിക്കാനും സാധിച്ചു. എന്തായാലും ഇപ്പോൾ ഇരുവരുടെയും വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply