You are currently viewing വീട്ടുകാരെ എതിര്‍ത്ത് പതിനേഴാം വയസില്‍ അമ്പതുകാരനായ നടനെ കല്യാണം കഴിച്ചു, ചതി അറിയുമ്പോഴേക്കും ഗര്‍ഭിണിയായിരുന്നു

വീട്ടുകാരെ എതിര്‍ത്ത് പതിനേഴാം വയസില്‍ അമ്പതുകാരനായ നടനെ കല്യാണം കഴിച്ചു, ചതി അറിയുമ്പോഴേക്കും ഗര്‍ഭിണിയായിരുന്നു

മലയാളം , തമിഴ് സിനിമകളിലെ അഭിനയത്തിന് പ്രശസ്തയായ ഒരു ഇന്ത്യൻ നടിയാണ് അഞ്ജു പ്രഭാകർ. തമിഴ്നാട്ടിൽ നിന്നുള്ള താരം ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിക്കുന്നു. 1979-ൽ ഒത്തിരിപ്പൂക്കൾ എന്ന തമിഴ് ചിത്രത്തിലൂടെ താരം തന്റെ രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. കുറച്ച് കന്നഡ , തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

അത് കൊണ്ട് തന്നെ അംഗീകാരങ്ങൾ താരത്തിന് ലഭിക്കാൻ വൈകിയിട്ടില്ല. രുക്മിണി എന്ന ചിത്രത്തിന് 1988 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചു. ബാലതാരമായി ആദ്യകാല വേഷങ്ങൾ ചെയ്തതിനാൽ അവർ ബേബി അഞ്ജു എന്നും അറിയപ്പെടുന്നുണ്ട്. വളരെ മികവുള്ള അഭിനയ പ്രകടനങ്ങൾ തുടക്കം മുതൽ താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞു.

നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ , നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയ മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം അഭിനയിച്ചിട്ടുണ്ട്. 25നു ശേഷം താരം സിനിമകളിൽ ഒന്നും അഭിനയിച്ചു കാണുന്നില്ല. എന്നാൽ ഇപ്പോഴും സിനി സീരിയൽ മേഖലകളിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ഇപ്പോൾ താരം തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് വിവാഹം ചെയ്ത ആളാണ് എന്ന് മറച്ചുവെച്ചുകൊണ്ടാണ് ടൈഗർ പ്രഭാകർ തന്നെ വിവാഹം കഴിച്ചത് എന്നും വിവാഹസമയത്ത് ഇരുവരും തമ്മിൽ 23 വയസ്സിന്റെ ഡിഫറൻസ് ഉണ്ടായിരുന്നു എന്നും താരം വ്യക്തമാക്കി.

ഒരു സിനിമയുടെ ആവശ്യത്തിനുവേണ്ടി ബാംഗ്ലൂരിൽ പോയ സമയത്താണ് പ്രഭാകരനെ കാണുന്നതും പ്രഭാകർ വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തത്. അന്ന് വെറും 17 വയസ്സ് മാത്രമായിരുന്നു പ്രായം. ആ സമയത്ത് തന്നെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്. വീട്ടുകാർ എതിർത്തപ്പോഴും പ്രഭാകരന്റെ കൂടെ ഞാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. പക്ഷേ മൂന്ന് വിവാഹം കഴിച്ചതും മക്കളുള്ളതും എല്ലാം തന്നെ മറച്ചുവെക്കുകയായിരുന്നു.

അതിനുശേഷം ചതി മനസ്സിലായത് ഞാൻ ഗർഭിണി ആയിരിക്കുമ്പോഴാണ് എന്നും താരം പറയുന്നുണ്ട്. ഗർഭിണി ആയിരുന്നു എങ്കിലും ചതി മനസ്സിലാക്കിയപ്പോൾ അയാളുടെ കൂടെ കഴിയാൻ താല്പര്യമില്ലാത്തതു കൊണ്ട് അവിടെ നിന്നും ഉപേക്ഷിച്ച് ഇറങ്ങി വരികയാണ് ഞാൻ ചെയ്തത് എന്നും ആ സമയത്ത് ഒരുപാട് കാലം ഞാൻ വിഷാദരോഗി ആയിരുന്നു എന്നും പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ ആ രോഗാവസ്ഥയും മറികടന്നത് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

Leave a Reply