You are currently viewing പെണ്ണുകാണൽ താല്പര്യമില്ല.. ഫസ്റ്റ് നെറ്റിൽ അങ്ങനെയൊക്കെ ചെയ്യുന്നത് സിനിമയിൽ മാത്രമാണെന്നാണ് കരുതിയിരുന്നത്… അഭിപ്രായം തുറന്നു പറഞ്ഞു നിഖില വിമൽ

പെണ്ണുകാണൽ താല്പര്യമില്ല.. ഫസ്റ്റ് നെറ്റിൽ അങ്ങനെയൊക്കെ ചെയ്യുന്നത് സിനിമയിൽ മാത്രമാണെന്നാണ് കരുതിയിരുന്നത്… അഭിപ്രായം തുറന്നു പറഞ്ഞു നിഖില വിമൽ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നിഖില വിമൽ. പ്രധാനമായും മലയാളം സിനിമാ വ്യവസായത്തിൽ ആണ് താരം പ്രവർത്തിക്കുന്നത് എങ്കിലും കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വെട്രിവേൽ എന്ന ചിത്രത്തിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ വേഷത്തിലും പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.

കിഡാരി , അരവിന്ദന്റെ അതിഥികൾ , ഞാൻ പ്രകാശൻ , മേരാ നാം ഷാജി , ഒരു യമണ്ടൻ പ്രേമകഥ , തമ്പി , അഞ്ചാം പാതിര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ദി പ്രീസ്റ്റ്, മധുരം, ജോ ആൻഡ് ജോ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ശാലോം ടിവിയിൽ സംപ്രേഷണം ചെയ്ത സെന്റ് അൽഫോൻസയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ടെലിവിഷനിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. 2009-ൽ ഭാഗ്യദേവത എന്ന സിനിമയിലെ സപ്പോർട്ടിംഗ് റോളിലായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശ്രീബാലയിൽ നായികയായി 2015-ൽ പ്രധാന വേഷത്തിലെത്തി ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.

താരത്തിന്റെ തമിഴ് അരങ്ങേറ്റം സംഭവിക്കുന്നത് പഞ്ചുമിട്ടൈ എന്ന ചിത്രത്തിലാണ്. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രം ഒൻബത്തുകുഴി സമ്പത്ത് ആണ്. . താരത്തിന് പിന്നീട് എം.ശശികുമാറിന്റെ സ്വന്തം നിർമ്മാണമായ കിഡാരിയിൽ ഓഫർ ലഭിച്ചു . കിദാരി മികച്ച സ്വീകാര്യത നേടുകയും വാണിജ്യ പരമായി വിജയിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട് ചിത്രമാണ് 2018-ൽ മലയാളികൾക്കിടയിൽ താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്.

2017-ലെ SIIMA അവാർഡിലെ കിഡാരി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നവാഗത നടിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2019- ൽ കേരള കൗമുദി ഫ്ലാഷ് സിനിമയിലെ അരവിന്ദന്റെ അതിഥികൾക്ക് താരം ഏറ്റവും ജനപ്രിയ നടിക്കുള്ള അവാർഡ് നേടി. താരം അഭിനയ മേഖല കൊപ്പം തന്നെ നൃത്ത രംഗങ്ങളിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭരതനാട്യം , കുച്ചിപ്പുടി , കേരള നടനം, മോണോആക്ട് എന്നിവ പഠിച്ച താരം യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പെണ്ണുകാണൽ എന്ന ഒരു സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ല എന്നാണ് താരം പറഞ്ഞിട്ടുള്ളത്. പെണ്ണുകാണൽ എന്ന സമ്പ്രദായത്തോട് യോജിപ്പില്ല എന്നും അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരാളല്ല ഞാനെന്നും എന്റെ കുടുംബത്തിൽ അങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്നുമാണ് താരം സംസാരിക്കുന്നത്.

സെറ്റ് സാരിയൊക്കെ ഉടുത്ത് ആദ്യരാത്രിയിൽ പാലുകൊണ്ട് പോകുന്നതെല്ലാം സിനിമയിൽ മാത്രമുള്ള ഒരു ഹൈപ്പാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത് എന്നും തന്റെ റിലേഷൻഷിപ്പിൽ ഉള്ള കസിൻസ് നൈറ്റി ഒക്കെ ഉടുത്ത് കാഷ്യലായി നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്നും അപ്പോഴെല്ലാം ഇത് സിനിമയുടെ ഒരു ചന്തത്തിനു വേണ്ടി ചെയ്യുന്നതാണ് എന്നാണ് വിചാരിച്ചിരുന്നത് എന്നും താരം പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Leave a Reply