You are currently viewing ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് ഷാരൂഖ് ഖാൻ. മാധ്യമങ്ങളിൽ ബോളിവുഡിന്റെ ബാദ്‌ഷാ, കിംഗ് ഖാൻ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 90-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. കൂടാതെ 14 ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട് . അദ്ദേഹത്തിന് ഇന്ത്യാ ഗവൺമെന്റ് പത്മശ്രീയും ഫ്രാൻസ് ഗവൺമെന്റിന്റെ ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് , ലെജിയൻ ഓഫ് ഓണർ എന്നിവയും നൽകി ആദരിച്ചിട്ടുണ്ട്.

ഏഷ്യയിലും ലോകമെമ്പാടുമുള്ള ഇന്ത്യൻ ഡയസ്‌പോറയിലും താരത്തിന് കാര്യമായ അനുയായികളുണ്ട്. പ്രേക്ഷകരുടെ എണ്ണവും വരുമാനവും കണക്കിലെടുക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വിജയകരമായ സിനിമാ താരങ്ങളിൽ ഒരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും ലോകോത്തര നിലവാരം പുലർത്തുകയും വമ്പിച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു

കുറച്ചു മുൻപ് പുറത്തിറങ്ങിയ പത്താൻ എന്ന സിനിമ 1000 കോടിയിലധികം ആണ് നേടിയത് എന്നാണ് പുറത്തു വന്ന റിപ്പോർട്ട്‌ സൂചിപ്പിച്ചത്. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നടിമാരെ ലിപ് ലോക്ക് ചെയ്യില്ലെന്ന ഉറച്ച തീരുമാനം എടുത്തിരുന്ന താരമായിരുന്നു ഷാരുഖ്. എന്നാൽ അത്തരം നിർബന്ധം താരം മാറ്റിയത് രണ്ടു ചിത്രങ്ങളിൽ മാത്രമായിരുന്നു. ആ ചിത്രങ്ങളിൽ നായികയായത് കത്രീന കൈഫും. ഇക്കാര്യം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ്.

2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹയ് ജാൻ എന്ന ചിത്രത്തിലും സീറോയിലും ചുംബന സീനിൽ ഷാരുഖിനൊപ്പം ഉള്ളത് കത്രീനയാണ്. ഈ രണ്ട് സിനിമകളിലും ലിപ്‌ലോക്ക് രംഗങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് നടിയാണ് കത്രീന കൈഫ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തിന് അഭിനയിക്കാൻ സാധിച്ചു. അതു പോലെ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം അഭിനയമികവു കൊണ്ട് പിടിച്ചു നിൽക്കാനും താരത്തിന് കഴിഞ്ഞു.

പ്രേക്ഷകർക്ക് പ്രിയയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരത്തിന് മൂന്ന് ഫിലിം ഫെയർ നോമിനേഷനുകൾക്ക് പുറമേ നാല് സ്‌ക്രീൻ അവാർഡുകളും നാല് സീ സിനി അവാർഡുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരുന്നത്.

Leave a Reply