You are currently viewing എനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ അല്ല സിനിമയിലെത്തിയത്… മനസ്സ് തുറന്ന് അനുപമ

എനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ അല്ല സിനിമയിലെത്തിയത്… മനസ്സ് തുറന്ന് അനുപമ

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്. നിറഞ്ഞ കൈയ്യടി ആ സിനിമക്ക് ലഭിക്കുകയും ചെയ്തു.

മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിലും താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേമത്തിന് ശേഷം താരം മലയാളത്തിൽ നായികയായി എത്തുന്നത് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തിലൂടെയാണ്. മികച്ച പ്രേക്ഷക പ്രീതി പ്രേമത്തിലെതു പോലെതന്നെ ആ സിനിമയും താരത്തിന് നേടിക്കൊടുത്തു.

മലയാളികൾക്കിടയിൽ താരത്തിന് ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു, ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്നീവ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാനായി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സാരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വൈറലാകുന്നത്. തനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ ഒന്നും അല്ല സിനിമയിലെത്തിയത് എന്നാണ് താരം പറയുന്നത്. മനുഷ്യന്റെ കോലത്തിൽ ദൈവം വരുമെന്ന് പറഞ്ഞത് പോലെ തന്റെ ജീവിതത്തിൽ അൽഫോൻസ്‌ ചേട്ടൻ വരികയായിരുന്നു എന്ന താരം പറയുന്നു.

പ്രേമം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സിനിമയിൽ എത്തപ്പെടാനും ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് റിലേറ്റഡബിൾ ആയി തോന്നിയത് കൊണ്ടും മാത്രമാണ് സിനിമയിൽ എത്തിയതും നിലനിൽക്കുന്നതും എന്നാണ് താരം പറയുന്നത്. തന്റെ കഴിവുകളുടെ 50 ശതമാനം പോലും ഞാൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എന്നും എന്റെ കഴിവുകളെ ചലഞ്ച് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്

Leave a Reply