You are currently viewing വർക്ക്‌ ഔട്ടിനിറങ്ങിയ ചേച്ചിയും അനിയത്തിയും.. ഫോട്ടോസ് ഒപ്പിയെടുത്തു ആരാധകർ

വർക്ക്‌ ഔട്ടിനിറങ്ങിയ ചേച്ചിയും അനിയത്തിയും.. ഫോട്ടോസ് ഒപ്പിയെടുത്തു ആരാധകർ

സിനിമ മേഖലയിൽ എന്നല്ല ജീവിതത്തിന്റെ സൗരഭ്യമായ കാലഘട്ടത്തിന്റെ രസം ആരോഗ്യകരമായ ശരീരത്തിന്റെ പ്രാധാന്യത്തെയാണ് വിളിച്ചു പറയുന്നത്. അതുകൊണ്ടുതന്നെയാണ് സൗന്ദര്യത്തിനൊപ്പം ആരോഗ്യ ക്ഷമത പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറ വളർന്നു വന്നിരിക്കുന്നത്. ഈ വിഷയത്തിൽ സെലിബ്രേറ്റികളും ഒരുപടി മുന്നിൽ തന്നെയാണ്. ഒരുപാട് താരങ്ങളുടെ വർക്ക്ഔട്ട് ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കാറുണ്ട്.

ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന സഹോദരിമാരാണ് നേഹ ശർമ, ഐഷ ശർമ എന്നിവർ. ഇപ്പോൾ ഇരുവരും ഒന്നിച്ച് ഫിറ്റ്നസ് റുട്ടീനിന്റെ ശേഷം എടുത്ത ചില ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരും യോഗ ഫിറ്റ്നസ് സെന്ററുകളിലേക്ക് പോകുന്നതും വരുന്നതുമായ വഴികളിൽ ആരാധകർ കാത്തു നിൽക്കുകയും ഫോട്ടോ എടുക്കുന്നത് പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പതിവാണ്.

ഒരുപാട് യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും ഇരുവരും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്.

തുടക്കം വരെ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ദുൽഖർ സൽമാൻ നായകനായ സോളോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. ഏത് ഭാഷയിൽ ആണെങ്കിലും ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരുള്ള വളർന്നു വരുന്ന യുവ അഭിനേത്രിയാണ് ഐഷ ശർമ. 2018ൽ പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. മോഡലിംഗ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത്.

ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരത്തിന്റെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. അതേ വർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം ഒരു ഫിറ്റ്നസ് ഫ്രീക് ആയാണ് അറിയപ്പെടുന്നത്. ശരീര സൗന്ദര്യത്തിനും ഒപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്നതിന് വേണ്ടി മണിക്കൂറുകളോളം യോഗ ചെയ്യാനും വർക്കൗട്ടുകൾ ചെയ്യാനും താരം മടി കാണിക്കാറില്ല എന്നാണ് റിപ്പോർട്ട്.

Leave a Reply