You are currently viewing കിടപ്പറ രംഗം ചെയ്യുന്നതിനു മുമ്ബ് അദ്ദേഹം ചോദിച്ചത് അക്കാര്യം ! വെളിപ്പെടുത്തലുമായി അമൃത സുഭാഷ്

കിടപ്പറ രംഗം ചെയ്യുന്നതിനു മുമ്ബ് അദ്ദേഹം ചോദിച്ചത് അക്കാര്യം ! വെളിപ്പെടുത്തലുമായി അമൃത സുഭാഷ്

മറാത്തി, ഹിന്ദി സിനിമകളിലും ടെലിവിഷനിലും തിയേറ്ററിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് അമൃത സുഭാഷ്. ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദധാരിയാണ്. ഒരു ദേശീയ ചലച്ചിത്ര അവാർഡ് , രണ്ട് ഫിലിംഫെയർ അവാർഡുകൾ , ഒരു ഫിലിംഫെയർ OTT അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

ദേശീയ അവാർഡ് നേടിയ ചിത്രത്തിലൂടെയും 2004-ലെ ഇന്ത്യയുടെ ഓസ്കാർ എൻട്രിയിലൂടെയും താരം അരങ്ങേറ്റം കുറിച്ചു. മറാത്തി ചിത്രമായ അസ്തു എന്ന ചിത്രത്തിലെ അഭിനയത്തിന് 2013-ൽ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട് , കൂടാതെ ബെർലിൻ ഇന്റർനാഷണൽ ഫിലിമിലെ ക്രിസ്റ്റൽ ബിയർ പോലുള്ള ലോകമെമ്പാടുമുള്ള വിവിധ അവാർഡുകൾ നേടിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

വിവിധ മറാത്തി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുള്ള താരം ക്ലാസിക്കൽ പരിശീലനം നേടിയ ഒരു ഗായിക കൂടിയാണ്. ഒരു പിന്നണി ഗായിക എന്ന നിലയിൽ, നിതാൽ എന്ന ചിത്രത്തിന് മഹാരാഷ്ട്ര സർക്കാരിന്റെ സംസ്ഥാന അവാർഡ് പോലുള്ള അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. അടുത്തിടെ, നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസായ സെലക്ഷൻ ഡേയിലും (2018–19) നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കൊപ്പം സേക്രഡ് ഗെയിംസിലും താരം അഭിനയിച്ചു.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. സേക്രഡ് ഗെയിംസിൽ താരം ചെയ്ത താരത്തിന്റെ കിടപ്പറ രംഗത്തെക്കുറിച്ചും ആ സമയത്ത് അനുരാഗ് കശ്യപ്പിൽ നിന്നുണ്ടായ കെയറിങ്ങിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. എന്റെ അഭിനയ ജീവിതത്തിലെ ആദ്യ കിടപ്പറ രംഗമാണ് അദ്ദേഹത്തോടൊപ്പം സേക്രഡ് ഗെയിംസ് രണ്ടിന്റെ ഭാഗമായി ചെയ്തത്. ഒരു പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ, അദ്ദേഹം എന്നോട് ചോദിച്ച ചോദ്യത്തിന് അത്രയേറെ പ്രസക്തിയുണ്ട് എന്നും താരം പറഞ്ഞു.

അദ്ദേഹം അത്രയേറെ കരുതലുള്ള ആളായിരുന്നു എന്നും എപ്പോഴാണ് എനിക്ക് മാസമുറ തുടങ്ങുക എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സമയത്ത് നമുക്കാ രംഗം ചെയ്യേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നീന ഗുപ്ത, തിലോത്തമ ഷോം എന്നിവരുമായുള്ള സംഭാഷണത്തിലാണ് താരം അക്കാര്യം തുറന്ന് സംസാരിച്ചത്. അദ്ദേഹത്തിന്റെ ചോദ്യത്തോട് വലിയ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടുള്ള സംസാരമാണ് താരത്തിൽ നിന്നും വന്നിട്ടുള്ളത്. എന്തായാലും താരത്തിന്റെ സംസാരം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Leave a Reply