You are currently viewing തന്റെ ‘കാമുകിയ്ക്ക്’ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അനശ്വര; ലെസ്ബിയനാണോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി

തന്റെ ‘കാമുകിയ്ക്ക്’ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അനശ്വര; ലെസ്ബിയനാണോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്. താരം ലെസ്ബിയനാണ് എന്ന് പറഞ്ഞു കൊണ്ട് വന്ന ആ ഗോസിപ്പ് ഉണ്ടായിരുന്നു.

താരം ഒരു പെണ്‍കുട്ടിക്കൊപ്പം അടുത്തിടപഴകുന്ന ഫോട്ടോയും വീഡിയോയും ആണ് ഈ ഗോസിപ്പിലേക്ക് പ്രേക്ഷകരെ എത്തിച്ചത്. ഒരു കൺസപ്റ്റ് ഫോട്ടോഷൂട്ടിൻറെ ഭാഗമായി എടുത്ത ചിത്രങ്ങളായിരുന്നു അത്. അതിന്റെ കൂടെ സാനിയയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലായിരുന്നു. എന്നാല്‍ അതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. അത്രയും നിലവാരം മാത്രമേ ആ ഗോസിപ്പുകള്‍ക്ക് താരം നല്‍കിയിരുന്നുള്ളൂ എന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ഇപ്പോൾ സാനിയയുടെ ബേര്‍ത്ത് ഡേക്ക് താരം നൽകിയിരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്. ബർത്തഡേ സ്‌പെഷ്യലായി പങ്കുവച്ച വീഡിയോക്ക് താരം കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്റെ റൂമേര്‍ഡ് ഗേള്‍ഫ്രണ്ടിന് ജന്മദിന ആശംസകള്‍ എന്നാണ് താരം നൽകിയ ക്യാപ്ഷന്‍. അത് പൊളിച്ചു എന്ന് ആരാധകരും പറയുന്നുണ്ട്. ഇങ്ങനെ തന്നെയാണ് പറയുന്നവർക്ക് മറുപടി നൽകേണ്ടത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply