You are currently viewing വിവാഹം എന്താ ഒരു ബഹുമതിയാണോ… ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

വിവാഹം എന്താ ഒരു ബഹുമതിയാണോ… ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. പക്ഷെ ഇതുകൊണ്ട് മാത്രമല്ല സിനിമ മേഖലയിൽ താരം വിജയകരമായി നില നിൽക്കുന്നത്.

മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. 2012 പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമയിൽ ഒരു നർത്തകിയുടെ വേഷം ആയിരുന്നു. ആ വേഷത്തിലൂടെ ഇപ്പോഴും താരം അറിയപ്പെടുന്നു. അത് താരത്തിന്റെ അഭിനയ മികവിന്റെ അടയാളപ്പെടുത്തൽ തന്നെയാണ്.

അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. അതിനോടൊപ്പം മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്

വൻവിജയമായ പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്രകഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്. 2016 ലാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. അതിനു ശേഷം മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. തിളക്കമുള്ള അഭിനയ വൈഭവം ആണ് താരത്തെ ചലച്ചിത്ര മേഖലയിലേക്ക് വഴി നടത്തിയതും നിലനിർത്തുന്നതും.

സമൂഹ മാധ്യമങ്ങളിലും സജീവമായി താരം ഇടപെടാറുണ്ട്. സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് വരലക്ഷ്മി നൽകുന്ന മാസ് മറുപടി ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കേട്ടിരിക്കുന്ന എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മറുപടി.

വിവാഹം എപ്പോൾ എന്ന ചോദ്യത്തിനാണ് താരം പൊട്ടിത്തെറിച്ചു മറുപടി പറഞ്ഞത്. വിവാഹം എന്താ ഒരു ബഹുമതി ആണോ? ഇതു വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ഒരു കാരണവശാലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല എന്നും ആണ് താരം പറഞ്ഞത്. വളരെ ക്ഷുഭിതയായാണ് താരം മറുപടി പറഞ്ഞത്.

Leave a Reply