You are currently viewing സാധികയിക്കെതിരെ തുറന്നടിച്ച് ബിഗ് ബോസ് ഫെയിം നദിറ മെഹറിൻ. സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന എടുത്തു കളയണം എന്ന് പറയുകയുണ്ടായി

സാധികയിക്കെതിരെ തുറന്നടിച്ച് ബിഗ് ബോസ് ഫെയിം നദിറ മെഹറിൻ. സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന എടുത്തു കളയണം എന്ന് പറയുകയുണ്ടായി

സിനിമാ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ പരസ്പരം കൊമ്പ് കോർക്കുന്നതും എതിരഭിപ്രായങ്ങൾ പറയുന്നതും സർവ്വസാധാരണയായ ഒരു കാര്യമായി ഇപ്പോൾ മാറുകയാണ്. ഇത്തരത്തിലുള്ള ഒരുപാട് സംഭവവികാസങ്ങൾ നമുക്ക് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. പലരും പറഞ്ഞ അഭിപ്രായങ്ങളോട് എതിരെ അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ അടുത്തകാലത്തായി മലയാള സിനിമയിലും അല്ലാതെയും നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യത്തെ എതിർത്തുകൊണ്ട് മുമ്പോട്ട് വന്നിരിക്കുകയാണ് ബിഗ് ബോസ് അവസാന സീസനിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നാദിറ മെഹറിൻ.

സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണനകൾ എടുത്തു കളയണം എന്ന സാധിക വേണുഗോപാൽ പറഞ്ഞ പ്രസ്താവന എതിർത്തുകൊണ്ടാണ് നാദിറ മഹറിൻ വീഡിയോയിൽ വന്നിരിക്കുന്നത്. ഒരഭിമുഖത്തിലാണ് നാദിരാമേഹരൻ തന്റെ വിയോജിപ്പ് വ്യക്തമായി പറയുന്നത്. നാദിറ പറഞ്ഞ കാര്യത്തിന്റെ ചുരുക്ക രൂപം ഇങ്ങനെയാണ്.

ഈയടുത്ത് ഒരു വ്യക്തി അരഭിമുഖത്തിൽ സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന എടുത്തു കളയണം എന്ന് പറയുകയുണ്ടായി. എന്തൊരു ഫുളിഷ് പ്രസ്താവനയാണത്. അത് തികച്ചും ഒരു മണ്ടത്തരമായ പ്രസ്താവന എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്ന് നാം സമൂഹത്തിൽ കാണുന്ന സ്ത്രീകളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും, പൂർണമായി മാറി എന്നല്ല, പരിഹരിക്കപ്പെടാനുള്ള പ്രധാന കാരണമായി മാറിയത് സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന തന്നെയാണ്.

ഈ ഒരു അവസ്ഥയിൽ സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന വേണ്ട അല്ലെങ്കിൽ അത് ഇല്ലാതാക്കുക എന്ന് പറയുന്നത് തികച്ചും അസംബന്ധമാണ് എന്നാണ് നാദിറ വീഡിയോയിൽ പറഞ്ഞുവരുന്നത്. എല്ലാ പ്രശ്നങ്ങളും ഇന്ന് പൂർണമായി പരിഹരിച്ചില്ല എങ്കിലും ഒരു പരിധിവരെ പരിഹരിച്ചത് ഇത്തരത്തിൽ നടപ്പിലാക്കപ്പെടുന്ന പ്രത്യേക നിയമങ്ങൾ തന്നെയാണ് എന്ന് താരം കൂട്ടിച്ചേർത്തു.

Leave a Reply