You are currently viewing അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല, പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്… വിമർശനം നേരിട്ട ആ ഫോട്ടോഷൂട്ടിനെ കുറിച്ച് മാളവിക

അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല, പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്… വിമർശനം നേരിട്ട ആ ഫോട്ടോഷൂട്ടിനെ കുറിച്ച് മാളവിക

അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല, പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്… നടി മാളവിക മേനോൻ

തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ തന്നെ വളരെ മികച്ച അഭിനയം താരം കാഴ്ചവെക്കുകയും സിനിമയിൽ തന്റെ ഇടം അടയാളപ്പെടുത്താനുള്ള അവസരങ്ങളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്തിട്ടുണ്ട്.

ഏതു തരത്തിലുള്ള കഥാപാത്രത്തവും വളരെ മികച്ച രൂപത്തിലാണ് താരം അഭിനയിക്കുന്നത് എന്നതു കൊണ്ടു തന്നെയാണ് ചെറിയ വേഷങ്ങളിലേക്ക് പോലും താരത്തിന് അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.

മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു.

അഭിനയതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ് എന്നത് കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം വളരെ പെട്ടന്ന് വൈറലായ മഞ്ഞ ഡ്രസ്സ്‌ ധരിച്ച ഫോട്ടോയെ കുറിച്ച് സംസാരിക്കുകയാണ്.

മൂന്നാറിലേക്ക് ടൂർ പോയ സമയത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും ആണ് അത് എന്നും സ്വന്തമായി തന്നെ എഡിറ്റ് ചെയ്ത് ആദ്യമായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയാണ് അവരവർക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ സൂം ചെയ്തു ക്ലോസപ്പ് ചെയ്തും പ്രചരിപ്പിച്ചത് എന്നും താരം പറയുകയുണ്ടായി.
ഒരുപാട് മോശപ്പെട്ട കമന്റുകളും ഹെഡ് ലൈനുകളും ആ വിഷയത്തിൽ ഞാൻ കാണുകയും ചെയ്തു എന്നും നിരവധി കോളുകളും എന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി വന്നിരുന്നു എന്നും താരം പറയുന്നുണ്ട്.

എല്ലാവരും ആ വീഡിയോ കണ്ട് വിചാരിച്ച് വെച്ചിരിക്കുന്നത് ഞാൻ ആ ഡ്രസ്സിനുള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്നാണ് എന്നും അത്തരത്തിലുള്ള തലക്കെട്ടുകൾ കൊടുത്ത് പലരും ഇത് വാർത്തയാക്കി എന്നും താര പറയുന്നുണ്ട്. ഞാൻ സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന അതെ വസ്ത്രത്തിലുള്ള ഫോട്ടോകളിൽ സ്ട്രാപ്പ് വരെ കാണാം എന്നും പിന്നെ എന്ത് അർഥത്തിലാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല എന്നും അത് ലൈറ്റിന്റെ ഷാഡോ കൊണ്ട് തോന്നുന്നതാണ് എന്ന് മനസ്സിലാകുന്നില്ലേ എന്നും താരം ചോദിക്കുന്നു.

Leave a Reply