You are currently viewing ഇന്ത്യയ്ക്ക് അഭിമാനമായി കേരളം, പോയ വർഷം രാജ്യം മുഴുവൻ തിരഞ്ഞത് വർഗീയ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കുറിച്ച്, അതേസമയം കേരളം തിരഞ്ഞത് ആരെയാണ് എന്നറിയുമോ?

ഇന്ത്യയ്ക്ക് അഭിമാനമായി കേരളം, പോയ വർഷം രാജ്യം മുഴുവൻ തിരഞ്ഞത് വർഗീയ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കുറിച്ച്, അതേസമയം കേരളം തിരഞ്ഞത് ആരെയാണ് എന്നറിയുമോ?

ഇന്ത്യയ്ക്ക് അഭിമാനമായി കേരളം, പോയ വർഷം രാജ്യം മുഴുവൻ തിരഞ്ഞത് വർഗീയ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കുറിച്ച്, അതേസമയം കേരളം തിരഞ്ഞത് ആരെയാണ് എന്നറിയുമോ?

2022 കഴിഞ് 2023 ലെക്കാണ് നമ്മൾ ഇപ്പോൾ കാലെടുത്തു വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന് ജീവിതം ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന ചിന്തയിലാണ് ഒട്ടുമിക്കപേരും പുതുവർഷത്തെ സ്വീകരിച്ചത് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. 2022 പലർക്കും പല ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളത് എന്നത് യാഥാർത്ഥ്യം. ചിലർക്ക് നല്ല ഓർമ്മകൾ ആണെങ്കിൽ മറ്റു ചിലർക്ക് മോശമായ അനുഭവങ്ങൾ ആയിരിക്കും സമ്മാനിച്ചത്.

2021 നെ അപേക്ഷിച്ചു 2022 ശാന്തമായിരുന്നു എന്ന് വേണം പറയാൻ. കാരണം കൊറോണ വലിഞ്ഞു മുറുക്കിയ വർഷം ആയിരുന്നു 2021. അതിൽനിന്ന് മോക്ഷം നേടിയ വർഷമായിരുന്നു 2022. മാത്രമല്ല ഇന്ത്യയിലൂടനീളം വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും നടന്നിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ നടന്നതെങ്കിലും ഇന്ത്യയെ ഒട്ടാകെ അലട്ടുന്ന രൂപത്തിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല.

ഇപ്പോൾ കഴിഞ്ഞ വർഷത്തെ സംബന്ധിച്ച ഒരു പുതിയ കണക്കാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ കഴിഞ്ഞവർഷം തെരഞ്ഞ വ്യക്തികളെ കുറിച്ചാണ് ഒരു പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ഗൂഗിൾ തന്നെയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി ആരാണെന്ന് ചോദ്യത്തിനുള്ള ഉത്തരം ഗൂഗിൾ തന്നെ പുറത്തു വിട്ടു.

ഒരു മതത്തെയും വിശ്വാസത്തെയും പച്ചക്ക് അവഹേളിക്കുന്ന രൂപത്തിൽ പരാമർശം നടത്തിയ നപുൽ ശർമയായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തി. ഒരു മതവിഭാഗം ഏറ്റവും കൂടുതൽ ആദരവോടെ ബഹുമാനത്തോടെ കാണുന്ന പ്രവാചകരെ വളരെ മോശമായ രീതിയിൽ പറഞ്ഞതിന്റെ പേരിൽ ഗൾഫ് രാജ്യങ്ങൾ വരെ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇതിനൊക്കെ കാരണമായ വ്യക്തിയായിരുന്നു നപുൽ ശർമ. അതുകൊണ്ടുതന്നെയാണ് ആ വ്യക്തി ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടാനുള്ള കാരണം.

അതേപോലെ നിലവിലെ ബ്രിട്ടൻ പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഋഷി സുനക് ആണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ വ്യക്തികൾ കൂടുതലായി തെരഞ്ഞ മറ്റൊരു വ്യക്തി. ഇന്ത്യൻ വംശജനാണ് എന്നൊക്കെയാണ് പറയപ്പെടുന്നത്. പഞ്ചാബിലും കർണാടകയിലും ഗോവയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഉള്ള ആളുകളാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയുവാൻ വേണ്ടി ഗൂഗിളിൽ സെർച്ച് നടത്തിയത്.

അതേ അവസരത്തിൽ കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞത് നിലവിലെ ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുറുമു വിനെയായിരുന്നു. പുതിയ രാഷ്ട്രപതിയെ അറിയാൻ വേണ്ടിയിട്ടായിരുന്നു മലയാളികൾ കൂടുതൽ ശ്രമിച്ചത്. കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും ഒറീസയിലും ഛത്തീസ്ഗഡിലും ബീഹാറിലും ഹിമാചലിലും സിക്കിമിലും പിന്നെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉള്ള ആളുകൾ ഇവരെക്കുറിച്ച് അറിയുവാൻ വേണ്ടിയായിരുന്നു ഗൂഗിളിൽ സെർച്ച് നടത്തിയത്.

Leave a Reply