You are currently viewing സിനിമയില്ല… ജീവിക്കാൻ വഴിയില്ല… ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി

സിനിമയില്ല… ജീവിക്കാൻ വഴിയില്ല… ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി

സിനിമയില്ല… ജീവിക്കാൻ വഴിയില്ല… ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ താരമായി മാറിയ നടിയാണ് മേരി.’ഒന്ന് പോ സാറേ’ എന്ന ഒരു ഡയലോഗ് മാത്രം മതിയായിരുന്നു ആ കലാകാരിയെ എന്നും ഓർത്തു വെക്കാൻ. വളരെ മനോഹരമായാണ് താരം പോലിസ് സ്റ്റേഷനിലെ ആ രംഗം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാ അതിനു ശേഷം താരത്തെ ചില പരസ്യങ്ങളിലും കണ്ടിരുന്നു. പക്ഷെ ഇപ്പോൾ താരത്തിന്റെ ജീവിതം ആകെ താറുമാറായ ഒരു അവസ്ഥയിലാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ചേര്‍ത്തല അരൂര്‍ ദേശീയപാതയ്ക്ക് സമീപം ജീവിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ താരം ലോട്ടറി വില്‍ക്കുകയാണ് ഇപ്പോൾ. ആക്ഷൻ ഹീറോ ബിജു ഹിറ്റായത്തോടെ ഇനി സിനിമകളിൽ നല്ല വേഷങ്ങളും മറ്റും ലഭിക്കും എന്ന പ്രതീക്ഷയിൽ പുതിയ വീട് വയ്ക്കാന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു താരം ലോണ്‍ എടുക്കുകയായിരുന്നു. സിനിമ കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങുകയും ഇപ്പോള്‍ ജപ്തി വരെ എത്തുകയും ചെയ്തിരിക്കുകയാണ്.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് താരം താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. രണ്ടു മക്കളാണ് താരത്തിനുള്ളത്. മകളെ വിവാഹം കഴിച്ചയച്ചു എന്ന സന്തോഷം താരത്തിന് പങ്കുവെക്കാനുണ്ട്. പക്ഷേ കൂടെയുള്ള മകന് ആരോഗ്യ പരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് താരം പറയുന്നത്. അതുകൊണ്ട് ജീവിതത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന സമയത്താണ് ലോട്ടറി വിൽപ്പന തുടങ്ങിയത് എന്നും താരം പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിന് മുന്‍പ് നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും 500 രൂപയായിരുന്നത്രേ ആ സമയത്ത് കിട്ടിയ കൂലി എന്നും സിനിമയോട് ചെറുപ്പം തൊട്ടേ ഇഷ്ടം ഉണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. ആക്ഷകന്‍ ഹീറോ ബിജുവിലെ അഭിനയത്തിന് 5000 രൂപ മേരിക്ക് പ്രതിഫലം ലഭിച്ചു. അതുവരെ 300 ഉം 500 ഉം കിട്ടിയിരുന്ന തന്നെ സംബന്ധിച്ച്‌ അതൊരു വലിയ സന്തോഷമായിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.

സിനിമകളിലും പരസ്യങ്ങളിലും എല്ലാം അവസരങ്ങൾ ഉള്ള സമയത്ത് ജീവിതം മെച്ചപ്പെട്ടു വരികയായിരുന്നു എന്നും ഇപ്പോൾ നിലയില്ലാതെ ആയി എന്നുമാണ് താരത്തിന്റെ അവസ്ഥയിൽ നിന്ന് മനസ്സിലാകുന്നത്. ഒരു ദിവസം ഉച്ചവരെ പൊരി വെയിലത്ത്‌ ലോട്ടറി വിൽപ്പന നടത്തിയാൽ 300 രൂപ വരെ കിട്ടും എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ കയ്യിൽ ഒരു ചെറിയ ഫോണുണ്ട്. സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി അതൊരിക്കൽ ശബ്ദിക്കും എന്ന പ്രതീക്ഷയിലാണ് താരം ഫോൺ കൂടെ പിടിക്കുന്നത്.

Leave a Reply