You are currently viewing തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം… മാളിൽ കയറി പിടിച്ച ആരാധകന്റെ കരണത്തടിച്ച സാനിയ ഇയ്യപ്പൻ… വീഡിയോ വൈറലാവുന്നു

തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം… മാളിൽ കയറി പിടിച്ച ആരാധകന്റെ കരണത്തടിച്ച സാനിയ ഇയ്യപ്പൻ… വീഡിയോ വൈറലാവുന്നു

നിവിൻ പോളി നായകനായ പുറത്തിറങ്ങാനിരിക്കുന്ന സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ പലയിടങ്ങളിലായി പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന വിവരം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. നിവിൻ പോളിയുടെ ആരാധക വൈപുല്യവും അതിനോടൊപ്പം തന്നെ അഭിനയിക്കുന്ന മറ്റു അഭിനേതാക്കളായ സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവരുടെ വലിയ ആരാധകർ പിൻബലവും എല്ലായിടങ്ങളിലും പരിപാടി വിജയിച്ചിട്ടുണ്ട്.

സിനിമയിൽ സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെല്ലാം വലിയ പ്രേക്ഷക പിന്തുണ യുള്ള നടന്മാരും നടിമാരും ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

മാളിൽ സിനിമയുടെ പ്രമോഷന്റെ വേണ്ടി താരങ്ങൾ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നടിമാർക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളും ഒരു താരം അതിനെതിരെ പ്രതികരിച്ച തുമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സാനിയ തന്നെ കയറി പിടിച്ച ആരാധകരുടെ കരണത്തടിച്ച് അപ്പോൾ തന്നെ പ്രതിഷേധിച്ചത് വീഡിയോയിൽ കാണാം.

ആന്റണി ഇതിനെക്കുറിച്ച് പറയുന്നത് കോഴിക്കോട്ടെ മാളിൽ വെച്ച് നടന്നത് എനിക്കൊരു മരവിപ്പാണ് ഉണ്ടാക്കിയത് എന്നും പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍ എന്നുമാണ്.

ഈ സിനിമയുടെ പ്രമോഷന് ഭാഗമായി ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് എങ്കിലും തനിക്കേറ്റവും ഇഷ്ടപ്പെട്ട കോഴിക്കോട് നിന്ന് എന്നെ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് വലിയ ഷോക്കായിരുന്നു താരം പറയുന്നുണ്ട്. ആ മരവിപ്പിൽ എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നും സഹ താരത്തിന് ഇതേ അനുഭവം ഉണ്ടായപ്പോൾ അവർ പ്രതികരിച്ചു എന്നും ഗ്രേസ് ആന്റണി പറയുന്നു. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം എന്നാണ് താരം തന്റെ മരവിപ്പിൽ ചോദിക്കുന്നത്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങൾ വീഡിയോ ഏറ്റെടുത്തത്.

Leave a Reply