You are currently viewing എന്നെ കൊണ്ട് ഐ ലവ് യു എന്ന് പറയിപ്പിച്ചതാണ്, ഒരു ഭാര്യ എന്ന നിലയില്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ട് തന്നെയാണ് വേര്‍പിരിഞ്ഞത്; പാര്‍ത്ഥിപനുമായുള്ള ബന്ധത്തെ കുറിച്ച് നടി സീത തുറന്ന് പറയുന്നു

എന്നെ കൊണ്ട് ഐ ലവ് യു എന്ന് പറയിപ്പിച്ചതാണ്, ഒരു ഭാര്യ എന്ന നിലയില്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ട് തന്നെയാണ് വേര്‍പിരിഞ്ഞത്; പാര്‍ത്ഥിപനുമായുള്ള ബന്ധത്തെ കുറിച്ച് നടി സീത തുറന്ന് പറയുന്നു

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് സീത. വില്ലേജ് ​ഗേൾ ഇമേജുള്ള സീതയെ തേടി ​ഗ്രാമീണ തനിമയുള്ള നിരവധി കഥാപാത്രങ്ങൾ വന്നു. പിൽക്കാലത്ത് അമ്മയും ചേച്ചിയുമായി താരം അഭിനയിച്ചു. വിനോദയാത്രയിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് താരം ചെയ്തത്. മൈ ബോസിൽ ദിലീപിന്റെ അമ്മയുടെ വേഷവും വളരെ മനോഹരമായി താരം ചെയ്തു.

80 കളിൽ നായികയായി തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന താരം പിന്നീട് നടനും സംവിധായകനുമായ പാർത്ഥിപനുമായുള്ള വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്ന് പിൻമാറി. പക്ഷേ വിവാഹ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. വേർപിരിയലിന് ശേഷം 2002 ലാണ് താരം വീണ്ടും അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയത്.

എന്നാൽ ഇപ്പോൾ താരം പാർഥിപനുമായുള്ള ബന്ധത്തെ കുറിച്ചു തുറന്നു പറയുകയാണ്.
ഞങ്ങളുടെ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു എന്നും ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല എന്നും പക്ഷെ അത് എന്നെ കൊണ്ട് ആദ്യം പറയിപ്പിയ്ക്കുകയായിരുന്നു എന്നും താരം പറഞ്ഞു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് (I Love You) എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷെ അതെന്തോ എനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല എന്നും താരം പറഞ്ഞു.

പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണ് എന്നും ഞാന്‍ എപ്പോള്‍ പ്രണയം തുറന്ന് പറഞ്ഞാലും അത് സ്വീകരിക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു സീത എന്നും പല അഭിമുഖങ്ങളിലും പാര്‍ത്ഥിപന്‍ പറഞ്ഞിട്ടുണ്ട് എന്നും തന്റെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണം എന്നും പാര്‍ത്ഥിപന്‍ പറഞ്ഞിരുന്നു എന്നുമാണ് താരം പറയുന്നത്. എന്നാല്‍ അത് എല്ലാം തെറ്റ് ആണ്, കള്ളമാണ് എന്ന് താരം പറയുന്നുണ്ട്.

സത്യത്തെ മറച്ചുവച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത് എന്നും പറഞ്ഞത് ഞാനാണ്, പറയിപ്പിച്ചത് അദ്ദേഹമാണ് എന്നും ഞാന്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു എന്നും താരം പറഞ്ഞു. ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്‌നേഹവും പരിഗണനയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ബന്ധം തകരാന്‍ കാരണം എന്ന് താരം വിശദീകരണവും താരം നൽകിയിട്ടുണ്ട്.

Leave a Reply