You are currently viewing ബോൾഡ് ലുക്കിൽ പുതിയ സിനിമയുടെ പ്രമോഷനെത്തി താരം… വീഡിയോ വൈറലാകുന്നു

ബോൾഡ് ലുക്കിൽ പുതിയ സിനിമയുടെ പ്രമോഷനെത്തി താരം… വീഡിയോ വൈറലാകുന്നു

ഷറഫുദ്ദീനെ നായകനാക്കി ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തോൽവി എഫ്സി. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ഷറഫുദ്ദീൻ, ജോർജ്ജ് കോര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനോടകം വേറിട്ട പോസ്റ്ററുകളും രസികൻ ടീസറുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി ഇറങ്ങുന്ന ചിത്രം കൂടിയാണ് തോൽവി എഫ്സി. എന്തായാലും ഇതുവരെയുള്ള അപ്ഡേഷനുകളെല്ലാം വലിയ മികവ് പുലർത്തുകയും വ്യത്യസ്തമാക്കാൻ ശ്രമിക്കുകയും ചെയ്തതു കൊണ്ടു തന്നെയാണ് പുതിയ സിനിമകളുടെ കൂട്ടത്തിൽ ഈ സിനിമക്ക് വലിയ സ്ഥാനം ലഭിക്കാനുള്ള കാരണം.

ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് ‘തോൽവി എഫ്സി’യിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങൾ ഓരോരുത്തരും ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം വളരെ മികവിൽ പ്രേക്ഷകർ സ്വീകരിക്കുന്ന രൂപത്തിൽ പ്രകടിപ്പിച്ചതും കൊണ്ടും പ്രദർശിപ്പിച്ചതു കൊണ്ടും വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചടങ്ങുകളും മറ്റു അഭിമുഖങ്ങളും ഒരുപാട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങൾ ഓരോരുത്തരുടെയും ഇൻട്രോ സീനുകളും വ്യത്യസ്തമായ അഭിമുഖങ്ങളും എല്ലാം സോഷ്യൽ മീഡിയയിടങ്ങളിൽ വലിയ സ്വീകാര്യതയുടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷന് എത്തിയ മീനാക്ഷി രവീന്ദ്രന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകർ തന്നെ പകർത്തിയ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലൊന്നടങ്കവും വൈറൽ ആയിരിക്കുകയാണ്. ബ്ലാക്ക് ബോൾഡ് ഡ്രെസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ പുതിയ ലുക്കിനെയും ആരാധകർ പ്രശംസിക്കുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നു എന്നു പറയുകയും വലിയ പ്രതീക്ഷകളിൽ ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply