You are currently viewing മാലഖയോ… അഴക്കിൽ വിസ്മയിപ്പിച്ച് മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ…

മാലഖയോ… അഴക്കിൽ വിസ്മയിപ്പിച്ച് മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ…

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും ഒരുപാട് ആരാധകരെ നേടി മുന്നോട്ടു പോകുന്ന താരമാണ് സാധിക വേണുഗോപാൽ. സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. അതു കൊണ്ട് തന്നെ ഇതിനോടകം അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിപ്രായങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞു.

ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചത്.

ടെലിവിഷൻ മേഖലകളിലും താരം തിളങ്ങി നിൽക്കുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഏത് മേഖലയിൽ ആണെങ്കിലും വളരെ മികച്ച അഭിപ്രായം ആണ് താരത്തിന്റെ അഭിനയത്തിന് ഇതുവരെയും ലഭിച്ചത്.

ഇതിനോടകം തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാണും അവാർഡുകളും ബഹുമാധികളും നേടാനും താരത്തിനായിട്ടുണ്ട്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്

അതിനപ്പുറം മോഡലിങ് രംഗത്തും താരത്തിന് സജീവമായി നിൽക്കാൻ കഴിയുന്നു. ഇതിനെല്ലാം പുറമെ ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് തുടങ്ങി പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ മനോരമ ആരോഗ്യം, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം തിളങ്ങിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമാണ് താരം. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി തുടരുകയാണ്. ഇപ്പോൾ താര ത്തിന്റെ ഒരു കിടിലൻ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. തനി മലയാളി പെൺകുട്ടിയായി ഒരുപാട് പൂക്കൾക്കിടയിൽ സുന്ദരിയായി ഒരു നയന മനോഹരമായ ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വൈറൽ ആയിരിക്കുന്നു.

Leave a Reply