You are currently viewing ഒരു കാലത്ത് പലരുടെയും ക്രഷ് ആയിരുന്നു ഈ നായിക…

ഒരു കാലത്ത് പലരുടെയും ക്രഷ് ആയിരുന്നു ഈ നായിക…

ഒരു കാലത്ത് പലരുടെയും ക്രഷ് ആയിരുന്നു ഈ നായിക…

അറിയപ്പെടുന്ന ഒരു മലയാള നടിയാണ് ഷർമിലി അല്ലെങ്കിൽ മീനാക്ഷി. മലയാളം സിനിമകളിൽ താരത്തിന് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിരുന്നു. തമിഴകത്ത് താരം ഷർമിലി എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ, കാക്കകറുമ്പൻ എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തെ താരം സ്വയം പുനർനാമകരണം ചെയ്തതാണ്. മരിയ മാർഗരറ്റ് എന്ന യഥാർത്ഥ നാമത്തിൽ നിന്നും മാറി പിന്നീട് താരം അറിയപ്പെട്ടത് മീനാക്ഷി എന്ന പേരിലാണ്.

താരം ജനിച്ചതും വളർന്നതും പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ്. താരത്തിന് ഹിന്ദിയും ഇംഗ്ലീഷും മലയാളവും തമിഴും അറിയാം. എന്നാൽ താരം ഉപരി പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിൽ നിന്ന് താരം ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു. ഇന്ത്യയിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ)യും താരം നേടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ, താരത്തിന് നിരവധി അഭിനയ ഓഫറുകൾ ലഭിച്ചിരുന്നു.

മോഡലിംഗ് ചെയ്ത താരം പിന്നീട് ജയ ടിവിയിൽ കാസുമേലെ എന്ന ജനപ്രിയ ഫോൺ-ഇൻ പ്രോഗ്രാമിന് അവതാരകയാവുകയാണ് ഉണ്ടായത്. ബിരുദം നേടിയ ശേഷം താരം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. 2003-ൽ ജീവയ്‌ക്കൊപ്പമുള്ള ആസൈ ആസൈയാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. തുടർന്ന് ഷാമിനൊപ്പം അൻബെ അൻബെ എന്ന സിനിമ ഹിറ്റായി. ശരത്കുമാറിനൊപ്പമുള്ള ദിവാൻ ആയിരുന്നു താരത്തിന്റെ മൂന്നാമത്തെ തമിഴ് ചിത്രം.

2003-ൽ താരക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് പ്രവേശനം നടന്നത്. മലയാളത്തിലെ ആദ്യ സിനിമ വെള്ളിനക്ഷത്രം മെഗാഹിറ്റായിരുന്നു. ശേഷം തുടർച്ചയായി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം താരം ഉറപ്പിച്ചു. അതേ വർഷം, യൂത്ത് ഫെസ്റ്റിവൽ , ബ്ലാക്ക് എന്നിവയും പുറത്തിറങ്ങി. 2005-ൽ ജൂനിയർ സീനിയർ എന്ന സിനിമയിൽ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി അഭിനയിച്ചു . അതേ വർഷം തന്നെ പൊൻമുടിപ്പുഴയോരത്തും പുറത്തിറങ്ങി

താരം അഭിനയിച്ച മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. 2005-ൽ മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായിരുന്നു ” ഒരു ച്ചിരി കണ്ടാൽ” . അതുപോലെ ” കള്ളാ കള്ളാ കൊച്ചു കള്ളാ “യും. ഗാനങ്ങൾക്ക് പുറമെ കുമാരികൽപം ടോണിക്ക്, പ്ലാസ ജ്വല്ലറി, പൂജ മിൽക്ക്, വനമാല വാഷിംഗ് പൗഡർ തുടങ്ങി ചില പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചിരുന്ന താരം 2005 സിനിമ ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു.

2005ൽ പുറത്തിറങ്ങിയ ഗഫൂർക്കാ ദോസ്ത് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത് അതിനു ശേഷം സിനിമ മേഖലയിൽ നിന്നുതന്നെ താരം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാലും ചെയ്തുവച്ച കഥാപാത്രങ്ങളുടെ മികവുകൊണ്ടും ഓരോ വേഷങ്ങളിലൂടെയും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞതു കൊണ്ട് ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടിയും വിശേഷങ്ങൾക്കു വേണ്ടിയും ആരാധകർ അന്വേഷിക്കാറുണ്ട്. കാലത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഉടനെ തന്നെ വൈറലാവുകയും ചെയ്യാറുണ്ട്.

Leave a Reply